Sunday, November 9, 2008

അന്യര്‍ :

അന്യര്‍ :
-------
കത്തിച്ചു വെച്ചൊരാ ദീപം പൊലും കണ്ണടച്ചു പോയ്
കാണുവാനാകാതെ നോക്കുവാനാകാതെ പിന്തിരിഞ്ഞു പോയ്
സൂക്ഷിച്ചു നോക്കുകില്‍ കണ്ടീടാമൊരു അസ്ഥിപഞ്ജരത്തെ
നിശ്ചലം ഇമകള്‍ ചിമ്മുമാ രൂപ വൈകല്യത്തെ

നാവിറങ്ങിയൊരു ജീവ സ്വരൂപത്തെ
വേണ്ടിന്നു പെറ്റുവളര്‍ ത്തിയ മക്കള്‍ ക്കു പോലുമേ
ന്യായങ്ങളെറെ അക്കമിട്ടു നിരത്തിയവര്‍
പൊയ്പോയ വഴിയേതെന്നു പൊലും അറിഞ്ഞിടാനാകുന്നില്ല

കാര്യങ്ങ്ളൊക്കെ ശുഷ്കാന്തിയില്‍ നടത്തീടുവാന്‍
എണ്ണീ നല്കിയൊട്ടേറെ നോട്ടുകെട്ടുകള്‍ അന്യയാം ശുശ്രൂഷകക്കായി
ആരുമേയില്ലെന്നറിവില്‍ ആമൊദചിത്തയായ്

വിലപേശിടുന്നു പിന്നെയും നേടിടുന്നു ദയയേതുമില്ലസ്തേ
വാഗ്ദാനമേറെ നല്‍ കി നരകിപ്പിക്കുമാ ജീവനെ
തിരിഞ്ഞൊന്നു നോക്കീടുവാന്‍ മനം പോലുമില്ലാത്ത
മക്കളെങ്ങനെ ഈയമ്മ തന്‍ ഗര്‍ ഭപാത്രത്തിന്‍ വിലയറിഞ്ഞിടുന്നു

ഈയമ്മ തന്‍ മക്കള്‍ തന്നെയോ ഇവരെന്നു സം ശയിച്ചിടുന്നു
ഇതു തന്നെയിന്നീ ലോക തത്വം ....
പ്രാണന്‍ നല്കി വളര്‍ ത്തിയ മക്കള്‍ ക്കു പോലും അന്യരാകുമീ
കാലമാണെന്നു തിരിച്ചറിഞ്ഞീടുവിന്‍ ....

No comments: