Sunday, November 30, 2008

കതിരണിപാടം

കതിരണിപാടം :

കാറ്റൊന്നു വീശിയാല്‍ താളം പിടിക്കുന്ന
വയല്‍ പൂക്കളെ കണ്ടുവോ നീ
എത്ര ശ്രമിച്ചിട്ടും മാഞ്ഞു പോകാത്തൊരു
കതിരണിപാടമിനിയെന്നു കാണും

കണ്ണിനും കാതിനുമുല്‍ സവമായ്
കൊയ്ത്തുപാട്ടിനിയെന്നു കേള്‍ ക്കും
ഓര്‍ മ്മകള്‍ മാത്രമായ് മാറുന്നൊരീ
കൊയ്ത്തരിവാളിനിയെന്തിനു വേണ്ടി

നേരം ചികയേണ്ടിനി വിത്തു വിതയ്ക്കുവാന്‍
കാലം കാക്കേണ്ട കൊയ്ത്തിനിറങ്ങുവാന്‍
വിള്യൊന്നും കാക്കാനായ് കാവല്‍ നില്‍ ക്കേണ്ട
മഴയൊന്നു പെയ്താല്‍ നെഞ്ഞു പിടയേണ്ട

കിട്ടിയ പൈസയ്ക്കു വിറ്റൊഴിയുമ്പോള്‍
കണ്ണീര്‍ പൂക്കളെ കാണാത്തതെന്തേ
നേടുവാനാകില്ലൊരു നാളിലും ഈ
സ്വപ്നസുന്ദര സ്നേഹസം ഗീതം

Saturday, November 29, 2008

ഒരു മഞ്ഞുതുള്ളിയായ് :

ഒരു മഞ്ഞുതുള്ളിയായ് :
................
നിശയുടെ യാമത്തില്‍ ഇതള്‍ കൊഴിഞ്ഞൊരു പൂവായ്
പുലര്‍ വേളയില്‍ ഇറ്റു വീഴുന്നൊരു മഞ്ഞുതുള്ളിയായ്
പുലരൊളി പകര്‍ ന്നേകും സൂര്യബിം ബമായ്
എന്നുള്ളില്‍ നിറഞ്ഞു നില്ക്കുമെന്‍ സ്നേഹസായൂജ്യമേ
അറിയുന്നു ഞാനെന്നും നിന്‍ ഹൃദയനൊമ്പരം
കേള്‍ ക്കുന്നു ഞാനെന്നും നിന്‍ മൌന സം ഗീതം
പറയാതെ പോയൊരു നോവുകളെന്നുമെന്നില്‍
അണയാത്ത കനലുകളായ് ജ്വലിച്ചു നില്പൂ...
അറിയാതെ പോയൊരു നൊമ്പരമെന്നും
അറിയുന്നു ഞാനീ മൌനത്തില്‍ പോലും
ഇടറാതെ പോയൊരു വീഥിയിലെങ്ങും
ഇടറാത്ത പദമൂന്നി ഞാന്‍ കൂടെയെത്താം
നോവുകളെല്ലാം പകര്‍ ന്നെടുക്കാം , എന്നും
നോവാത്ത സ്നേഹം പകര്‍ ന്നു നല്‍ കാം
ചാരത്തു നിന്നും മാറാതെയെന്നുമീ
സ്നേഹസ്വരൂപനായ് ഒരുങ്ങി നില്‍ ക്കാം
നല്കുകില്ലേ നിന്‍ സ്നേഹസ്വാന്ത്വനം
ഒരു മഞ്ഞുതുള്ളീയായെന്നില്‍ അലിഞ്ഞിടില്ലേ....
കനവുകളെല്ലം നിനവുകളാക്കി നീയെന്നുമെന്‍
സ്വപ്ന സാക്ഷാത്കാരമായ് നിറഞ്ഞീടുമോ...

Monday, November 24, 2008

നീയെന്‍ ജീവരാഗം

നീയെന്‍ ജീവരാഗം :
------------
കനവുകള്‍ നിനവുകളാകവെ
നീയെനിക്കാരെന്നറിയുന്നുവോ
പെയ്തൊഴിയാത്ത മഴമേഘമോ
കുളിരുമായെത്തും മഴത്തുള്ളിയോ,
അറിയാതെ പോയൊരു സ്വാന്തനമോ
വിടരാത്ത പൂവിന്‍ സൌരഭ്യമോ,
അണയാത്ത വിളക്കിന്‍ തിരിനാളമോ
വിണ്ണീല്‍ തെളിയാതെ പോയൊരു മഴവില്ലോ,
എഴുതാത്ത കഥയിലെ നായകനോ
പാടാത്ത പാട്ടിന്‍ ശ്രുതിതാളമോ,
എന്നിലെന്നും നിറഞ്ഞു നില്‍ ക്കും
സ്വപ്നങ്ങള്‍ തന്‍ നിറദീപമോ,
നീയെന്നില്‍ നിറഞ്ഞു നില്‍ ക്കും
ജീവരാഗമെന്നറിയുന്നു ഞാന്‍ ....

Sunday, November 9, 2008

ഓര്‍ മ്മതന്‍ ചിപ്പി..

ഓര്‍ മ്മതന്‍ ചിപ്പി.....

ഇനിയെന്നു കാണുമീ മണ്‍ തരികള്‍ ....
ഇരുള്‍ വീഴുമാ പാതയ്ക്കപ്പുറം
തിരിഞ്ഞു നോക്കീടാനാകാതെ പോകട്ടെ ഞാനിന്നു,
തിരിച്ചു വരികില്ലെന്നറിവോടെ തന്നെ...
ഉയരുന്ന തേങ്ങലുകള്‍ അടക്കി ഞാന്‍ ചിരിക്കട്ടെ
ഉയരുന്ന പൊട്ടിച്ചിരികള്‍ നിലയ്ക്കാതിരിക്കുവാന്‍
പിറന്നൊരീ മണ്ണീനിന്നു ഞാനന്യമാകുമ്പോള്‍
ഓര്‍ മ്മകള്‍ തന്‍ ചിപ്പിയുപേക്ഷിക്കട്ടെ ഞാനിവിടെ,
എത്ര ഉപേക്ഷിച്ചാലും വിട്ടുപോകാത്തൊരു
ജന്മാന്തര ബന്ധങ്ങള്‍ എന്തു ചെയ് വൂ...
കനിവോടെ ഞാന്‍ കാത്തിരിക്കട്ടെ
ഇനിയുമീ മണ്ണില്‍ പിറന്നു വീഴാന്‍
പൂവും തൊടിയും കാവും പൂരവും വിളങ്ങുമീ മണ്ണില്‍
ജന്മങ്ങളോന്നായ് അലിഞു തീരാന്‍ ......
കൊതിച്ചിടാമെന്നുമെന്നും മിഴികളിനിയും നിറയാതിരിക്കാന്‍ ....
ഇനിയുമൊന്നു കരയാതിരിക്കാന്‍ ....

പൂരം വന്നേ....

പൂരം വന്നേ.....
-----------
താളമില്ലാതെ മേളമില്ലാതെ
കൊട്ടും കുഴലുമില്ലാതെ
കാവിലെ പൂരം കൊടിയേറി
പൂരപ്പറമ്പില്‍ ഉയര്‍ ന്നൊരാരവം
നാടെങ്ങും തുയിലുണര്‍ ത്തുപോലായി
നാടും നാട്ടാരും ഒത്തുണര്‍ ന്നു
ആനകളേഴും ചമയങ്ങളുമായ്
നിരയായ് നിരന്നപ്പോള്‍
മേളമുയര്‍ ന്നു ആര്‍ പ്പുവിളികള്‍ ഉച്ചത്തിലായി
കൊട്ടും കുഴലും താളവുമായ്
കാണാന്‍ കൊതിച്ചൊരു പൂരം
ഇതാ കണ്ണൊന്നു ചിമ്മാതെ കണ്ടീടാം ....

നിര്‍ മ്മല സ്നേഹത്തിന്‍ പൊന്‍ തൂവല്‍ ....

നിര്‍ മ്മല സ്നേഹത്തിന്‍ പൊന്‍ തൂവല്‍ ....
--------------------------
നീയെനിക്കാരെന്നറിയുന്നുവോ
ജന്മാന്തരങ്ങളിലൂടെ തേടിയിരുന്നു
കാണുവാന്‍ വല്ലാതെ മോഹിച്ചിരുന്നു
കേള്‍ ക്കുവാന്‍ വല്ലാതെ ദാഹിച്ചിരുന്നു

അറിയാതെ അറിയാതെ ജീവസ്പന്ദമായ്
ജീവനിലുണരും രാഗ താളമായ്
നീയെന്നിലുണരും സം ഗീതമായ്
ജീവനേകിടും അമൃതായ്

ഒരു സ്വപ്നമായ് നീ അരികിലണഞ്ഞു
മോഹങ്ങളെന്നില്‍ പൂത്തുലഞ്ഞു
ഓര്‍ മ്മതന്‍ ചിപ്പിയിലൊതുക്കീടാം
ഈ നിര്‍ മ്മലസ്നേഹത്തിന്‍ പൊന്‍ തൂവല്‍ ....

കുറ്റം ..

കുറ്റം ....

ചായയ്ക്കു ചൂടു കുറഞ്ഞെന്ന കുറ്റം ​
ദോശയ്ക്കു ചമ്മന്തിയില്ലെന്ന കുറ്റം ​
ചോറിനു വേവു കുറഞ്ഞെന്നു കുറ്റം ​
കറിയ്ക്കുപ്പില്ലെന്ന കുറ്റം ​
വിളക്കിന്‍ വെളിച്ചം കുറവെന്ന കുറ്റം ​
വൈകിയതെന്തെന്നു ചോദിച്ച കുറ്റം
സഹികെട്ടു പൊട്ടിക്കരഞ്ഞതും കുറ്റം ​
തീരുന്നതില്ലല്ലൊ കുറ്റങ്ങളൊന്നും
കൂലിയായ് ആയിരമായാലും കുറ്റമില്ല
ചൂടില്ല, ഉപ്പില്ല, വേവില്ലയെന്നാലും
കുറ്റങ്ങള്‍ ഒന്നുമേയില്ലയല്ലൊ
കുറ്റമില്ലാതെ സന്തോഷമേറെയായ് ....

aa thEngalukal

aa thEngalukaL

കണ്‍ മുന്നില്‍ നിന്നും മായുന്നതല്ലീ കാഴ്ചകള്‍
കേള്‍ ക്കാനാവില്ല ഈ തേങ്ങലുകള്‍
കണ്ടില്ലെന്നു നടിക്കാനാവില്ല
ഈ പിന്ചു മുഖങ്ങള്‍
അറിവൊന്നുമായില്ലവര്‍ ക്ക്
നഷ്ടമായതെന്തെന്നറിയുവാന്‍ ,
അറിവായവര്‍ ക്കു താങ്ങാനാവുന്നില്ലൊന്നുമേ
വിലപിക്കാന്‍ മാത്രമറിവുള്ളവര്‍ ഇവള്‍
അത്താഴത്തിന്നരി വാങ്ങേണ്ടവന്‍
മുട്ടായിയുമായെത്തുമെന്നു കാത്തിരിക്കും
പിന്ചു പൈതലറിയതെ പോയ്
ഇങ്ങിനി ഒരു നാളിലും
വരുവാനാകാത്ത വിധം
എന്നേയ്കുമായ് പോയ്മറഞ്ഞു
അവനുടെ അച്ഛനെന്ന്
ശ്രദ്ധയൊന്നു പിഴച്ചപ്പോള്‍
നഷ്ട്മായതൊരു ജീവനെന്നറിവില്‍
നീറിപിടയുന്നെന്‍ മനം
കാതില്‍ ചിലമ്പുന്നതോ ആ തേങ്ങലുകള്‍ മാത്രം
ഇനിയെന്തു പുണ്യം :
---------------
മഴത്തുള്ളികള്‍ ഇറ്റുവീഴുമീ രാവില്‍
കാതോര്‍ ക്കയായ് നിര്‍ മ്രിദുമന്ത്രണത്തിനായ്
മിന്നിപ്പറക്കുമാ മിന്നാമിനുങ്ങിന്‍ നുറുങ്ങുവെട്ടം
ദീപ്തമായെന്നില്‍ നിറഞ്ഞീടുന്നു
കാര്‍ മേഘങ്ങള്‍ ക്കുള്ളീല്‍ നിന്നും
ഒളിഞ്ഞു നോക്കീടുമാ ചന്ദ്രനിന്നെങ്ങുപോയ്
എന്നുടെ നൊമ്പരം ചൊല്ലീടുവാന്‍
നിന്നരുകില്‍ എത്തിയെന്നോ
ആരുമറിയാതെ എന്നിലെ സ്വപ്നങള്‍
നിന്നോടു പങ്കുവെയ്ക്കുവാന്‍ വന്നുവെന്നോ
നിഴല്‍ പോലുമറിയാതെ എന്നില്‍ നിറയും
നിന്നെ ഞാനറിഞ്ഞിടുന്നു
സ്വപ്നമായെന്നെ പൊതിയും
നിന്നുടെ സ്വാന്തനം അറിയുവാനായ്
ഒരു ഗദ്ഗദമായ് നിന്നെ തിരയും
എന്‍ മനസ്സിനെ കാണുവാനായ്
ഇനിയെത്ര ജന്മം തപം ചെയ്യേണ്ടു
ഇനിയെന്തു പുണ്യം ഞാന്‍ ചെയ്യേണ്ടു ...

ഒരു സ്വാന്തനം

ഒരു സ്വാന്തനം :
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌
ഒരു സ്വാന്തനത്തിനായെന്നില്‍ പിടി മുറുക്കവെ
അറിയുന്നില്ലെനിക്കെന്തു ചൊല്ലണമെന്ന്
നീറിപ്പിടയുമാ മനസ്സിന്‍ തേങ്ങലുകള്‍
കേട്ടില്ലെന്നു നടിക്കാനാകുന്നില്ല
ആരുമില്ലിനിയാശ്രയമെന്ന അറിവിന്‍ മുന്നില്‍
സ്വന്തമാം പിന്ചു പൈതങ്ങളെ മാറോടണക്കി
പകച്ചിടുവാന്‍ മാത്രമേ അവള്‍ ക്കാകയുള്ളൂ
നിര്‍ ലജ്ജം കേഴുവാന്‍ മാത്രമേ അറിവതുള്ളൂ
ഒരു നിമിഷത്തിന്‍ ദൌര്‍ ബല്യത്തില്‍
വലിച്ചെറിഞ്ഞൊരു ജീവിതത്തെ
മുറുകെ പുണരുവാന്‍ വഴിയേതുമില്ലാതെ
പകച്ചു നില്ക്കയാണീ സാധുവെന്നറിവില്‍
നല്‍ കീടട്ടെ ഒരു സ്വാന്തനം
വാക്കുകളാല്‍ അറിയിക്കട്ടെ സ്നേഹ സാമീപ്യം
ഒരു ജീവസ്പര്‍ ശമായ് അറിയട്ടെ
ഞാനാ മൌന നൊമ്പരം
മരണത്തെ പുല്കി പോയവനറിയതെ പൊയതീ പ്രാണസങ്കടം
അറിഞ്ഞേകിയതീ മൌന നൊമ്പരം
കണ്ണീരുമായ് വിലപിക്കാന്‍ മത്രമറിയുന്നവളെ
എന്തു നല്‍ കി ഞാന്‍ ആശ്വസിപിക്കൂ..
നല്ല വാക്കുകള്‍ നല്‍ കും ശക്തിയില്‍
ജീവിച്ചിടാന്‍ പഠിപ്പിക്കട്ടെ ഞാനവളെ.

ഓര്‍ മ്മതന്‍ നൊമ്പരം : :

ഓര്‍ മ്മതന്‍ നൊമ്പരം :
:::::::::::::::
പാല്‍ പുന്ചിരിയുമായവന്‍ മുന്നിലെത്തവെ
മറന്നു പോയെന്‍ നൊമ്പരമൊക്കെയും
മനസ്സില്‍ തിങ്ങുമൊരു വേദനയായ് പടര്‍ ന്നേറവെ
നിറയുമൊരു നൊമ്പരമായെന്നുമെന്‍ മുന്നിലെത്തും
അവനെനിക്കാരെന്നറിയുന്നില്ല ഞാന്‍ ,
എന്നിട്ടും ഒരിറ്റു കണ്ണീരവനായ് ബാക്കി നില്ക്കുന്നു എന്നില്‍ ,
കൈവിട്ടു പോയൊരു കുഞ്ഞു തന്നെയൊ നീയെനിക്ക്
കൊന്ചും മൊഴിയുമായ് നീയെന്നരികില്‍ വന്നതെന്തിനോ
ഓര്‍ മ്മകള്‍ തന്‍ നൊമ്പരമെന്നില്‍ നിറയ്ക്കുവാനോ..
അറിയുന്നു ഞാന്‍ നിന്‍ അമ്മ തന്‍ പ്രാണസങ്കടം
കേള്‍ ക്കുന്നു ഞാനാ തേങ്ങലുകള്‍
അറിയില്ലയൊരു സ്വാന്തനമേകിടുവാന്‍
പകരമാകില്ലൊന്നും പകര്‍ ന്നേകിടുവാന്‍
പകരമാകില്ലൊരിക്കലും നിന്‍ പുന്ചിരിക്കൊന്നും
പകരമാകില്ലൊന്നും നിന്‍ കൊന്ചലിനായ്
മിഴികളെന്നും തുറന്നു വെയ്ക്കാം ഒരുനോക്കു കാണുവാന്‍
കാതോര്‍ ത്തിരിക്കാമെന്നും ഒരു കിളിക്കൊന്ചലിനായ്...

ശാപമോക്ഷം

ശാപമോക്ഷം :
=========
ഒരിറ്റു ദാഹജലത്തിനായ് കാത്തിരിപ്പേറെയായ്...
അന്യര്‍ തന്‍ സൌമനസ്യമാമീ ജീവിതത്തില്‍
വെള്ളമിറ്റിക്കേണ്ട മക്കള്‍ ക്കു നേരമില്ലൊന്നു
തിരിഞ്ഞു നോക്കീടുവാന്‍ ..
പിന്നെയാരോടു ഞാന്‍ പരിഭവിച്ചീടുന്നു
പരിദേവനമൊന്നുമില്ലാതെ പരിചരണമേല്‍ ക്കുന്നു
ശയ്യാവലം ബിയാം ഞാനൊരു
ദുശ്ശകുനമാകവേ കൈയേല്‍ ക്കുവാന്‍ ആരൊരുങ്ങുന്നു
ദൈവം പോലും കൈവിട്ട ജന്‍ മത്തില്‍
പുണ്യം തേടുവാനല്ലീ ശുശ്രൂഷയെന്നറിവിലും
മോഹിച്ചിടട്ടെ ഞാനല്‍ പം കാരുണ്യം
ആരുമല്ലെങ്കിലും സ്നേഹിച്ചിടട്ടെ ഞാനിവളെ
ബ്രാഹ്മണ്യത്തിന്‍ വേദമുരുവിട്ടവര്‍ ഇന്നെങ്ങു പോയ്
ബ്രഹ്മമറിയാത്ത ഇവള്‍ മാത്രമിതെന്തേ ഇന്നെന്നരികില്‍
ചൊല്ലുവാനാകാത്ത വാക്കുകള്‍ വിലാപമായെന്നില്‍ ഉണരവെ
മോഹിച്ചിടട്ടെ ഞാനൊരു ശാപമൊക്ഷം .. ഒരു ബ്രഹ്മമോക്ഷം

പാടാത്ത ഗാനം ​:

പാടാത്ത ഗാനം ​:
-----------
പാടാന്‍ മറന്നു പോയൊരു പാട്ടിന്‍ ഈണവുമായി
നിശ്ശബ്ദം തേങ്ങിയതറിഞ്ഞീല ആരും
ദുഖത്തിന്‍ മരുഭൂവില്‍ ഉരുകി തീര്‍ ന്നതു
നീ മാത്രം അറിഞ്ഞതെങ്ങിനെ...
എന്‍ മനം നിനക്കന്യമല്ലെന്നറിവില്‍
നിറയുന്നെന്‍ മനം , സ്നേഹ സ്വാന്തനത്തിനായ്
കാത്തിരിപ്പു ഞാനെന്നും
നിന്നോര്‍ മ്മകളില്‍ ....
നിറയുമെന്‍ കണ്ണുനീര്‍ നീ തുടച്ചു
അതിലോലമെന്‍ മനസ്സിന്‍ തന്ത്രികളില്‍
രാഗസുധാ ധാര നീയൊഴുക്കി.....
നിനക്കായ് മാത്രം ഗാനമുണര്‍ ന്നു...
ഈണവും താളവും വീണ്ടുമുയര്‍ ന്നു
സ്വപ്നമെന്നൊര്‍ ത്തു ഞാന്‍ പകച്ചിരുന്നു
മഴത്തുള്ളീ കാത്തിരിക്കും വേഴാമ്പല്‍ എന്ന പോലെ
ഇനിയുമാ ഗാനത്തിനായ് കാതോര്‍ ത്തിരിക്കയായ്....

സാന്ദ്ര സം ഗീതം ::::

സാന്ദ്ര സം ഗീതം ::::::

മൌനമായ് ചോദിച്ചുവെന്നാകിലും
അറിഞ്ഞു നല്‍ കിയൊരു സ്വപ്നമായതെന്നില്‍
നിറഞ്ഞു പോയൊരു നിമിഷത്തില്‍
അറിഞ്ഞു ഞാനാ സ്നേഹനിസ്വനം

മുറിവുകളേകിടാത്തൊരു കര്‍ മ്മബന്ധമായ്
തളിരിടുന്നൊരു ജന്മബന്ധമായ്
നിര്‍ വ്രിതിയേകിടുന്നൊരു ജീവസ്പര്‍ ശമായ്
നീയെന്നില്‍ നിറയുന്നതറിയുന്നു ഞാന്‍

കൈവിട്ടു പോയൊരു ബാല്യത്തെ തിരികെയേകി
കളിക്കൂട്ടുകാരനായൊരു കൌമാരത്തില്‍
സ്വപ്നങ്ങള്‍ തന്നിഴ കോര്‍ ത്തൊരു യൌവനത്തില്‍
എന്നിട്ടും കൈവിട്ടു പോയതെപ്പോഴെന്നറിഞ്ഞീല

നഷ്ടസ്വപ്നങ്ങള്‍ തന്‍ തപ്ത നിശ്വാസമറിയവെ
സ്നേഹവായ്പിനായ് അറിയാതെ മോഹിച്ചു
സ്നേഹസ്വരൂപനാം സര്‍ വേശ്വരന്‍
കനിഞ്ഞരുളിയെന്നില്‍ വരപ്രസാദം

പ്രാര്‍ ഥിക്കയാണിന്നു ഞാന്‍ ഉള്ളമുരുകി തന്നെ
നഷ്ടമാക്കീടല്ലെ ഈ സ്നേഹസമ്മാനം
എന്‍ ജീവെനിലുണരും സാന്ദ്ര സം ഗീതം
എന്‍ പ്രാണനിലുണരും രാഗ സങ്കീര്‍ ത്തനം

നിസ്വാര്‍ ത്ഥ സ്നേഹം ..

നിസ്വാര്‍ ത്ഥ സ്നേഹം ....:

മായാമയൂരമായ് നര്‍ ത്തനമാടിയ മോഹങ്ങളൊക്കെയും
പൊയ്പോയ കനവായ് മാറിടുമോ....
തേടി ഞാനിത്രയും നാള്‍ വെറുമൊരു മരുഭൂവില്‍
നൊമ്പരമില്ലാത്ത നോവുകളറിയാത്ത സ്നേഹത്തിനായ്

നന്മ നിറഞ്ഞ മനസ്സില്‍ മാത്രമേ കാണ്മതുള്ളു
ഈ നിര്‍ മ്മല സ്നേഹം ഈ നിസ്വാര്‍ ത്ഥ സ്നേഹം
നിഷ്കളങ്കമാം നിന്നില്‍ നിറയുമീ സ്വാന്തനം
എന്നുമെന്റെ കണ്ണീര്‍ തുടയ്ക്കുന്നു

ഉണ്ണാതെ ഉറങ്ങാതെ ഞാനിരുന്നാല്‍
ഉള്ളം കൈ നിറയെ ചോറു തരും പന്‍ ചാരയുമ്മയും തന്നീടും
കാതോര്‍ ത്തിരിക്കയായ് ഞാനെന്നുമെന്നും
നിന്നുടെ മ്രിദുമന്ത്രണം കേള്‍ പ്പതിനായ്

എന്നിലെ എന്നെ നീയറിഞ്ഞീടുകില്‍
നിന്നിലെ നിന്നെ ഞാനറിഞ്ഞുവെന്നു നിനച്ചീടുക
സ്നേഹിക്കയാണീ ഭൂവിനെ സ്നേഹിക്കയാണെന്‍ സ്വപ്നങ്ങളെ
സ്നേഹിക്കയെന്നുമീ നിസ്വാര്‍ ത്ഥ സ്ന്നേഹത്തെ...

അന്യര്‍ :

അന്യര്‍ :
-------
കത്തിച്ചു വെച്ചൊരാ ദീപം പൊലും കണ്ണടച്ചു പോയ്
കാണുവാനാകാതെ നോക്കുവാനാകാതെ പിന്തിരിഞ്ഞു പോയ്
സൂക്ഷിച്ചു നോക്കുകില്‍ കണ്ടീടാമൊരു അസ്ഥിപഞ്ജരത്തെ
നിശ്ചലം ഇമകള്‍ ചിമ്മുമാ രൂപ വൈകല്യത്തെ

നാവിറങ്ങിയൊരു ജീവ സ്വരൂപത്തെ
വേണ്ടിന്നു പെറ്റുവളര്‍ ത്തിയ മക്കള്‍ ക്കു പോലുമേ
ന്യായങ്ങളെറെ അക്കമിട്ടു നിരത്തിയവര്‍
പൊയ്പോയ വഴിയേതെന്നു പൊലും അറിഞ്ഞിടാനാകുന്നില്ല

കാര്യങ്ങ്ളൊക്കെ ശുഷ്കാന്തിയില്‍ നടത്തീടുവാന്‍
എണ്ണീ നല്കിയൊട്ടേറെ നോട്ടുകെട്ടുകള്‍ അന്യയാം ശുശ്രൂഷകക്കായി
ആരുമേയില്ലെന്നറിവില്‍ ആമൊദചിത്തയായ്

വിലപേശിടുന്നു പിന്നെയും നേടിടുന്നു ദയയേതുമില്ലസ്തേ
വാഗ്ദാനമേറെ നല്‍ കി നരകിപ്പിക്കുമാ ജീവനെ
തിരിഞ്ഞൊന്നു നോക്കീടുവാന്‍ മനം പോലുമില്ലാത്ത
മക്കളെങ്ങനെ ഈയമ്മ തന്‍ ഗര്‍ ഭപാത്രത്തിന്‍ വിലയറിഞ്ഞിടുന്നു

ഈയമ്മ തന്‍ മക്കള്‍ തന്നെയോ ഇവരെന്നു സം ശയിച്ചിടുന്നു
ഇതു തന്നെയിന്നീ ലോക തത്വം ....
പ്രാണന്‍ നല്കി വളര്‍ ത്തിയ മക്കള്‍ ക്കു പോലും അന്യരാകുമീ
കാലമാണെന്നു തിരിച്ചറിഞ്ഞീടുവിന്‍ ....

അറിയുന്നു ഞാന്‍ ......

അറിയുന്നു ഞാന്‍ ......
------------------
പൂക്കളെപ്പോലെ ചിരിക്കാന്‍ കൊതിച്ചു ഞാന്‍
പൂന്തേനുണ്ണും പൂമ്പാറ്റയാവാന്‍ കൊതിച്ചു ഞാന്‍
ദേവപാദത്തില്‍ അര്‍ പിതമാകും തുളസിക്കതിരാവാന്‍
പുണ്യങ്ങള്‍ എന്തെന്നറിയാതെ ഉഴറുന്നു ഞാന്‍

അറിവുകള്‍ ഏറെ ഉണ്ടെന്നറിയുമ്പൊഴും
അറിവൊന്നുമില്ലെന്നറിയുന്നു ഞാനിന്ന്
കൊതിച്ചിടാമെന്തും എനിക്കായ് എന്നുമെന്നും
വിധിച്ചതെന്തെന്നു വഴിയേ മാത്രമറിയുന്നു

മനസ്സില്‍ ശുദ്ധമാം ചിന്തകളേകിയാല്‍
നല്കുന്നു ദൈവവും സ്വപ്ന സാക്ഷാത്കാരമൊന്നൊന്നായ്
അറിയുന്നു ഞാനാ ദൈവ മഹത്വം
അറിയാതെയെന്നില്‍ അനുഗ്രഹമരുളുമീ നിമിഷത്തില്‍

പൂക്കളെപ്പോലെ ചിരിച്ചിടട്ടെ ഞാനെന്നുമെന്നും
പൂമ്പാറ്റയായൊന്നു പറന്നിടട്ടെ
തുളസീമാലയായ് എന്നുമാ മാറില്‍ അണിഞ്ഞിടില്ലേ
പുണ്യങ്ങളെല്ലാം അറിഞ്ഞീടുമോ എന്നിലാ പുണ്യമെല്ലാം നിറച്ചീടുമോ.?

ഒരു നവഗീതമീ സ്നേഹഗാഥ :

ഒരു നവഗീതമീ സ്നേഹഗാഥ :
-------------------
സ്വപ്നത്തിന്‍ വര്‍ ണ്ണച്ചിറകുകള്‍ വീശി പറന്നേറുവാന്‍ ഏറെഞാന്‍ മോഹിച്ചു
കഴിഞ്ഞില്ലൊരു നാളിലും എന്‍ സ്വപ്നങ്ങള്‍ ക്കു ചിറകേകുവാന്‍
നനഞ്ഞ തൂവലുകള്‍ ഒതുക്കി ഞാന്‍ തേങ്ങിപ്പോയ് ആരുമറിയാതെ
വന്നെത്തിയൊരു ദേവഗായകന്‍ സ്വാന്തനഗീതവുമായ് എന്നരികെ

ഗാനങ്ങളേറെ നല്‍ കിയവന്‍ ജീവാമ്രിതമായ്....
ജീവനഗാഥയൊന്നു രചിച്ചെനിക്കായ് മാത്രം ...
തൂവലിന്‍ നനവുകള്‍ ഒപ്പിയകറ്റിയെന്‍ ഗദ്ഗദമൊക്കെയും സ്വന്തമാക്കി
വര്‍ ണ്ണച്ചിറകുകള്‍ വീശിയുയരുവാന്‍ താങ്ങായ് തണലായ് കൂടെയെത്തി

മോഹങ്ങളെന്നില്‍ വിടര്‍ ത്തി വീണ്ടും
ഒരു നവഗീതമെന്നില്‍ ഉണര്‍ ത്തി വീണ്ടും
അറിഞ്ഞു ഞാനാ നിര്‍ മ്മല സ്നേഹത്തിന്‍ തൂവല്‍ സ്പര്‍ ശം
കേള്‍ ക്കുന്നുവെന്നും ആ സ്നേഹഗാഥ,എനിക്കായ് മാത്രമുള്ള സ്നേഹഗീതം

മറക്കാനാകില്ലൊരു നാളിലുമീ സ്നേഹഗീതം
പാടാന്‍ മറന്നൊരെന്‍ സ്വപ്നഗീതം
മറന്നിടൊല്ലെ നീയൊരു നാളിലും കഥനതീയില്‍ ഉരുകുമീ പ്രിയ തോഴിയെ
പ്രിയമേറെയെന്നറിയുന്നില്ലയൊ പ്രാണനാം നിന്‍ പ്രിയസഖിയെ...

സ്നെഹത്തിന്‍ ദീപനാളം

സ്നെഹത്തിന്‍ ദീപനാളം :
-----------------
സ്വപനങ്ങളെന്നില്‍ നിറക്കുവാന്‍ വന്നു നീ വീണ്ടും ,
പൂമ്പാറ്റയായ് പാറി പ്പറന്നു ഞാന്‍
പിന്നിട്ട വഴിയിലേക്കെത്തി നോക്കി
മെല്ലെ പറന്നു ഞാന്‍ മൂളിപ്പാട്ടുമായ്

ഏറെ ചികഞ്ഞു ഞാന്‍ ആ വഴിയാകെയും
കണ്ടില്ല ഞാനൊന്നുമൊന്നും ,
അറിയുന്നു ഞാനെന്‍ ജന്മസാഫല്യം
നിഴലായെന്നില്‍ അലിയുന്നതായ്

നഷ്ടമായ് പോയതെന്‍ ജന്മം മാത്രമെന്ന
തപ്ത നിശ്വാസമെന്നില്‍ അലയടിക്കെ
വര്‍ ണമായ് വന്നൊരെന്‍ ജീവ സ്വപ്നമേ
സ്നേഹം നിറയ്ക്കുക നീ എന്നുമെന്നും

തെളിച്ചിടാം അണയാത്ത ദീപനാളം നിനക്കായ് മാത്രം
കൊളുത്തുമോ സ്നേഹദീപം നമുക്കായ് മാത്രം
പൂവായ് വിരിയുമോ നീയെന്നുമെന്നും
സ്നേഹത്തിന്‍ പൂമ്പാറ്റയായ് പാറി പറന്നു ഞാനെത്തീടാം ...

കാത്തിരിക്കുമാ പൈതലിനെ...

കാത്തിരിക്കുമാ പൈതലിനെ...
--------------------

കണ്ടു ഞാനാ മിഴികളില്‍ സ്നേഹാര്‍ ദ്രമാം നൊമ്പരം
കേട്ടു ഞാനാ മൊഴികളില്‍ രാഗാര്‍ ദ്രമാം വിരഹം
കാത്തിരിക്കുമാ മനസ്സിന്‍ തേങ്ങലുകള്‍
അറിയുന്നില്ലാരുമീ ഭൂവില്‍

കളിപ്പന്തുമായ് ഓടിയെത്തുമെന്നിന്നും
സ്വപ്നം കാണുമാ മനസ്സുകള്‍ തന്‍ നൊമ്പരം
എന്നുമെന്നും നിലയ്ക്കാത്തൊരു തേങ്ങലായ് മാറിയതെന്തേ
ആരും അറിയാതെ പോയതെന്തേ...

കുഞ്ഞനിയത്തിയെ കാണ്മാന്‍ ഓടിയെത്തും
അരുമ പുത്രനെന്ന സ്വപ്നം
എന്നും മനസ്സില്‍ നിറയ്ക്കുമാ അമ്മ തന്‍ പ്രാണസങ്കടം
ഇനിയുമൊരു കടങ്കഥയായ് മാറുന്നതറിയുന്നുവോ

ചോദ്യങ്ങള്‍ ഏറെ കഴിഞ്ഞെന്നാലും കാലമേറെ ചെന്നെന്നാലും
കാത്തിരിക്കാനായ് നോമ്പു നോറ്റൊരമ്മ തന്‍ കണ്ണുനീര്‍
കാണുവാനാകുമൊ കാണേണ്ടവര്‍ ആരെങ്കിലും
കണ്ടെത്തീടുമൊ ആ അരുമ പൈതലിനെ???

നീയെന്നെ അറിയുന്നു..:

നീയെന്നെ അറിയുന്നു..:
-----------------

ആരും കാണാത്ത സ്വപ്നമാണു നീ
ആരും കേള്‍ ക്കാത്ത താളമാണു നീ
എന്നാത്മ സം ഗീതമാണു നീ
എന്‍ ജീവ സൌഭാഗ്യമാണു നീ

ദേവഗായകാ നിന്‍ മണിവീണ
മീട്ടുവാനെത്തിയ രാഗപല്ലവിയല്ലേ ഞാന്‍
എന്നില്‍ നിറയും ജീവതാളമാണു നീ
അറിയുന്നു ഞാന്‍ നീയെന്നെ അറിയുന്നുവെന്ന്

കേള്‍ ക്കുന്നു ഞാന്‍ നിന്‍ രാഗലോലമാം മ്രിദു മന്ത്രണം
കാണുന്നു ഞാന്‍ നിന്നിലെന്‍ ഭാവഗായകനെ
പാടുന്നു നീയെന്നില്‍ അലിഞു ചേര്‍ ന്നാ
നാദബ്രഹ്മത്തിന്‍ സാഗരം മറികടന്ന്

നിറഞ്ഞൊരെന്‍ മനസ്സാര്‍ ദ്രമായ്
മോഹിച്ചുപോയ് വല്ലാതെ ഒരു നോക്കു കാണുവാന്‍
അകലമേറെയെന്നറിവിലവന്‍
അകക്കണ്ണുകൊണ്ടെന്‍ ചിത്രം രചിച്ചു...

അറിയുന്നു അവനെന്നെയെന്നും
ആരും പാടാത്ത പാട്ടിന്‍ പല്ലവിയായി..
ആരും ചൂടാത്ത പൂവിന്‍ സുഗന്ധമായി
ആരും കാണാത്ത സ്വപ്നത്തിന്‍ വര്‍ ണമായി...

ഓണം പൊന്നോണം :

ഓണം പൊന്നോണം :

മണി മുറ്റം ചെത്തി മിനുക്കി
പൂത്തറ യൊന്നു കെട്ടിയൊരുക്കി
പൊന്നോലപ്പന്തലൊരുക്കി
അത്തം മുതല്‍ പൂക്കളമെന്നുമൊരുങ്ങി

തുമ്പയും തുളസിയും
ചെത്തിയും ചെമ്പരത്തിയും
മുക്കുറ്റിയും കണ്ണാന്തളിയും
വര്‍ ണ്ണതികവുമായ് മണ്ണില്‍ നിരന്നു

വര്‍ ണ്ണങ്ങളേഴുമായ്
പൂക്കളം എങ്ങും നിരന്നു
ഊഞ്ഞാലില്‍ ഊയലാടി
ഓണത്തെ വരവേല്‍ ക്കയായ്

തിരുവോണ പൂവിളിയുമായ്
ഏഴര വെളുപ്പിനുണര്‍ ന്ന്
പൂവടയും തുമ്പക്കൊടിയുമായ്
ഓണത്തപ്പനെ വരവേല്ക്കയായ്

നാക്കിലയൊന്നില്‍ തുമ്പപൂ ചോറുമായ്
സദ്യവട്ടങ്ങളൊക്കെയൊരുക്കി
പായസത്തിന്‍ മാധുര്യവുമായ്
പൊന്നോണം ഒന്നു കഴിഞു....

മഴത്തുള്ളി....

മഴത്തുള്ളി....

ഈറന്‍ മെഘം വഴി മാറി പൊകവേ
പിടയുന്നു ഓരോ മനസ്സും
ഒരു തുള്ളി നീരിനായ് കാത്തിരിക്കവെ
വഴി മാറിയതെന്തേ പ്രാര്‍ ഥന കേള്‍ ക്കാതെ

ഇറ്റു വീഴുമീ മഴത്തുള്ളികള്‍ ക്കായ്
മോഹിക്കുന്നീ മനസ്സുകള്‍ ഏറെയും
വാടിത്തളര്‍ ന്നൊരു നെല്‍ കതിരുകള്‍ പോലും
കാതോര്‍ ത്തിരിക്കയായ് മഴക്കിലുക്കത്തിനായ്

തിങ്ങി നിറയുമീ വനഭൂമി
വെട്ടിനിരത്തുവാന്‍ ഉല്‍ സാഹമെത്രയോ
വരണ്ടുണങ്ങിയ ഭൂമി തന്‍ നൊമ്പരം
കെള്‍ ക്കുന്നതീ കര്‍ ഷകര്‍ മാത്രം ...

ആരറിയുന്നീ വനരോദനം
കേട്ടിടുമെങ്കിലും കേട്ടില്ലെന്നു നടിക്കുന്നു
അലിവൊന്നു തൊന്നേണ്ടതീ മഴത്തുള്ളീകള്കു മാത്രം ...
അലിഞ്ഞലിഞ്ഞില്ലാതാകാന്‍ കാത്തിടട്ടെ എന്നുമെന്നും ....

കാത്തിരിപ്പ് :

കാത്തിരിപ്പ് :

കാലൊച്ചയൊന്നു ഞാന്‍ കാതോര്‍ ത്തു നില്‍ ക്കവെ
അറിയാതാവഴി വീശിയെത്തും ഇളം കാറ്റില്‍
കേള്‍ ക്കുന്നു ഞാന്‍ നിന്‍ പദ നിസ്വനം
അറിയുന്നു ഞാന്‍ നിന്‍ പരിരം ഭണം
എന്നോ മറന്നു പോയൊരു പാട്ടിന്‍ ഈരടികള്‍
മൂളി നടന്നു ഞാന്‍ , പാറി പ്പറന്നു ഞാന്‍ ..
സ്വപ്നങ്ങള്‍ നഷ്ടമായൊരു മനസ്സിന്നു നിറയുന്നു
കനവുകള്‍ നെയ്യുവാന്‍ നോമ്പു നോല്‍ ക്കുന്നു...
ആരു നീയെന്ന് അറിയുന്നു ഞാനിന്ന്
ആരോമലെ നീയെന്‍ ജീവ സര്‍ വ്വസമല്ലെ
നിന്‍ മ്രിദു മന്ത്രണം ഏകിടുന്നെനിക്കെന്നും പുതു ജീവന്‍
നിന്‍ മ്രിദു സ്പര്‍ ശമെന്നില്‍ നിറയ്ക്കുന്നു പുതു രാഗം ...
ജീവനേകിടാം നിനക്കായ് മാത്രം
സ്നെഹഗീതങ്ങള്‍ പാടിടാം നിനക്കായ് മാത്രം
തരുമോ ഇനിയൊരു ജന്മം എനിക്കായ് മാത്രം
കാത്തിടട്ടെ ഞനെന്നുമെന്നും ....

സ്വപനങ്ങള്‍ ::

സ്വപനങ്ങള്‍ ::

കനവിലും നിനവിലും നീ മാത്രമാകവേ
കിനവായ് വന്നു നീ എന്നില്‍ നിറഞ്ഞു
സ്നേഹത്തിന്‍ പൂക്കാലം നീ കാഴ്ചവെച്ചു
നിറഞ്ഞൊരാ പൂത്താലം ഞാനെടുത്തു...

അറിയുന്നു നീയെന്‍ പറയാത്ത നൊമ്പരങ്ങളെ
നല്‍ കുന്നു നീയെനിക്കീ സ്നേഹ സ്വാന്തനം ..
തേടുന്നു ഞാനെന്നുമീ സ്നേഹഗീതം
അറിയുന്നു ഞാനീ മ്രിദു പരിലാളനം ....

നിറഞ്ഞൊരെന്‍ മനസ്സിന്‍ സ്വപ്നങള്‍
നിന്‍ കാല്ക്കല്‍ അര്‍ പിക്കയായ് കാണിക്കയായ്
നിന്നെ തേടിയലഞ്ഞൊരു ജന്മമത്രയും
നേടുവാനായതോ എന്‍ പുണ്യമെന്നു നിനയ്ക്കുന്നു ഞാന്‍ ....

ഇനിയൊരു ജന്‍ മം ഉണ്ടെ ങ്കിലന്നു നീയെന്‍
തുണയയ് വന്നീടുവന്‍ പ്രാര്‍ തിക്കയാണെന്നും ...
നിറവേറുവാന്‍ കാത്തിരിപ്പൂ ജന്മം പൂര്‍ ണമായ്
സഫലമാകുമൊ എന്‍ ജന്മം വരും നാളില്‍ ...

SNEHAGEETHAM

SNEHAGEETHAM

Manassinte manicheppil sookshichora swapnam
aarumariyathe sookshichora sneham
thotunarthuvanay vannoru gaayakan
snehathin manthrika sparsavumay vannethi...

Ariyunnu avanellam kaanathe thanneyum
kelkunnu avanellam mozhiyathe thanneyum
swanthana manthravumay snehagathayozhuki
swapnangal pinneyum varna chirakukal virichu..

kaanuvan ninachidumbol ethum kanmunnil
kelkuvan kothichidumbol chollunu snehapoorvam
ariyathe ariyathe manassil ninum manassilekay
ozhukkunnu sneha geetham... ee nirmal snehageetham..
Sandhya deepam

Verumoru kaithiri nalamalla njan
koluthivepathee thirumunpil
manassil theliyumen prarthanayokeyum
ninnilay arpikayanivide...

sandhya namavumay nin munilethumpol
nalkeedam oru kudanna thulasee dalam
nedunnu njanoritu chandanam
deepthamakunnatho en manasavum...

deepa prabhayil vilangi nilkum nin roopam
theliyichidunnuvallo oru kurunnu vettam
novukalellam maykunnuvallo neeyipol..
arinjidunu njan nin swanthanam...

eettu chollunu njana namangalokeyum
pizhayillathe cholli theerumbol ariyunnu
pizhakaloke mukthamay
niranjidunnenil niradeepamay ninnanugraham...

Koluthuvan madikukilliniyee manideepam..
cholluvan pizhakukilliniyee nama manthram...
nalkuvan marakukilliniyee thulasee dalangal..
kaanuvan kothikumennumee divya darsanam...
Swathanthryam

Thyagojwalaray nediyeduthoree
swathanthryam...
enthinennariyathe ethinenariyathe
nashtamakunoru youvanam..

chorathilapin munnilennumee
swathanthryam... --
areyum pedikathe
kupikalonnay potikuvan mathram...

onineyum bhayakathe
ishtamayathokeyum swanthamakuvan mathram
swantham chinthakalenum
pravarthikamakuvan mathram...

Anishtamayoru vaaku ketal
chora chinthuvan mathram...
Kaalidari veenavane thatiyakati
munneruvan mathram....

Ariyunnilavaree swathanthrathin
duswathanthryam.... atho
innee duswathanthryamo
nammal nediyoree swathanthryam...

Namichidate njanee swathanthryathe...
thinmakal mati nanmakalakuvanay..
nanma niranja chinthakalorukuvan
namichidate ennennum.....
Mohangal

Pularoli thookumee sooryanay
velichamekiduvanere moham
poonthen nukaruvan paariyethumee
poompattayayonnu mariyenkil

Mohangalonnume illathe
mohabhangangalum ariyathe
aarilum mohamunarthumoru
chithrasalabhamay paaruvan moham

Aarilum kauthukamunarthum
varna mayilay peeli vidarthuvan moham
varmezhum viriyichidunna
varmazhavillay maariyenkil

Verutheyee mohamenarivilum
mohangal en manassil vidarnidunnu
mohangal mohipikumee manassine
sasichidate njanenumennum...
Aanachantham

Ulsavathil kahalamunarave..
Nirakathiray neeyen munnil vidarnu ninnu...
Niradeepamay neeyen munnil thelinju ninnu...
Aaravam ere uyarukayay...
Kottum kuzhal melavumelavum uyarukayay...
kuthuvilaku thelinju munnil...
Thalavum melavum murukukayay...
Naadum nagaravum unarukayay...
Aalavatam, venchamaram uyarumbol...
Thilangidum suryamsuvil aa nettipattam...
Thalam murukave.. melam kozhukave...
Nivarnidunnitha varnakudakal nin mukalil...
Kariveeti kanake munpil nilke...
Aanachantham ithenthoru chantham...!!

Amma than sneham

Aadyamay kanmizhinjapol
Amma than sneham

Punchiriyal ponnummakal nalki..
daahavumay naavu nunanjapol
jeevamrithameki thaarati urakki..
melleyonnu karanjal polum
oodi vannuma vechu marodu cherthu pulki..
aadyamay Amma ennaksharam kelke
aahladachithayay nritham chaviti..
picha nadkumen kaalil paadasaramitu
aadayabharanangal, mari aniyichu..
oro valarchayum niranja manasode kandu
kootay, thanalay ennum koode vannu...
arivukalenthenu arinju nadathi..
aruthathathenthenu cholli thannu..
Cheyendathenthenu cheythariyichu..
thettukalellam thiruthi thannu..
Ariyunnu njana nirmala sneham..
En Amma than jeevasneham..
Snehamayiyam en amma nalki
Sneham niranjoree jeevitham..
ennumee sneham niranjoree jeevitham..!!

Nashtaswapnangal

Nashtaswapnangal

Swapnangal than niracharthil kandu
njan oromana mugham...
melleya chundil vidarnoru punchiriyil
nombaramellam akanne poy...
enni njan kaathirunnu
pathu masangalononayi...
neythu njan swapnangalereyum
oru palpunchirikay.... oru kilikonchalinayi...
novinidayilum adyamay aswasichu...
ithen janma saubhagyamay...
kaanuvanere kothichu njana pinchilam paithaline...
kanuvanayilloridathuma kunju paithaline...
nashatamayena vilapathinu munnil
nashtamayathen swapnangalokeyum...