Friday, March 19, 2010

മായരുതേയെന്‍ മഴവില്ലേ .

ഹൃദയമുരളികയില്‍ നിന്നുണര്‍ന്ന
ഗാനവീചികള്‍ ഉയരവേ
പാടുവാന്‍ മറന്നതെന്തേ
യെന്‍ സ്നേഹ ഗായകാ

രാഗം പിഴച്ചുവോ
എന്നിലെ താളം നിലച്ചുവോ
നിന്നെയു ണ ര്‍ത്തുവാനാകാതെന്‍
നാദ സ്വരങ്ങള്‍ മരവിച്ചുവോ

നിന്‍ സ്വരലയങ്ങളെന്നില്‍
എന്നുമോരഗ്നിയായ് പടരവേ
വീണാ വിപഞ്ചികയായ്
നിനക്കായ്‌ ശ്രുതി മീട്ടിടാം

നീയൊരു ഗാനമായ് ഉണരുകില്‍
താളം പിഴക്കാത്ത നടനമാകാം
നിന്നിലലിഞ്ഞു ചേരുമൊരു
ഹൃതുരാഗമായ് തീര്‍ന്നിടാം

നിന്നെ പുല്‍കിയുണര്‍ത്തുമൊരു
സ്നേഹ സ്വാന്തനമായിടാം
എന്നുള്ളില്‍ വിതുമ്പി നില്കുമൊരു
സ്നേഹ കാല്ലോലിനിയാക്കിടാം...

മറഞ്ഞു പോകരുതേയെന്‍ മഴവില്ലേ
മാഞ്ഞു പോകരുതേ നീയിനിയും
കനവുകളെന്നില്‍ നിറച്ചിടുമ്പോള്‍
പുതുമഴയായെന്നില്‍ പെയ്തിറങ്ങാം...

Tuesday, March 16, 2010

എന്നും നീ തന്നെ ശ ക്തി ....



അമ്മയായെന്നില്‍
നിറഞ്ഞു നില്‍ക്കും ചൈതന്യമേ
നീയെനിക്കേകിയ ജന്മമെന്‍
പുണ്യമായ് തീരവേ

ശ ക്തി യായെന്നില്‍ നിറയുന്നൊരു
ജീവ ചൈതന്യമേ
നീ തന്നെയെന്‍ ശ ക്തി
നീ തന്നെയെന്‍ മുക്തി

എന്നിലെ എന്നില്‍ നിറയുവാന്‍
എന്‍ പത്നി യായ്‌ വന്നൊരു
സ്നേഹ സ്വരൂപിയാം നൈര്‍മല്യമേ
നീയാണ് എന്‍ ചേതന

വാല്‍സല്യമെന്നില്‍ നിറചോരെന്‍
മകളായ് നീ പിറന്നപ്പോള്‍
പുത്രനായ്‌ പതിയായ്‌ പിതാവായ്
നിന്നിലൂടെന്‍ ജന്മം സഫലമായ്

സ്നേഹാ മൃതം എനിക്കേകി
ത്യാഗോജ്ജലയായ്‌ എന്നില്‍ നിറഞ്ഞു
സ്നേഹഭാജനമായ സ്ത്രീയെ
എന്നും നീ തന്നെയെന്‍ ശ ക്തി ...

Wednesday, March 3, 2010

കൃഷ്ണാ ര്‍പ്പണം ...

ദൂരമേറെ താണ്ടി ഞാന്‍ വന്നതിനാല്‍
കണ്ണൊന്നു ചിമ്മാതെ തപം ചെയ്തു
കണ്ണോടു കണ്ണൊന്നു കണ്ടപ്പോള്‍
പരിഭവം ചൊല്ലുവാന്‍ മറന്നു പോയ്‌

ചുറ്റോടു ചുറ്റിനും വലം വെയ്ക്കവേ
ചുറ്റും പരതി ഞാന്‍ നോക്കിയെന്നാലും
കാണുവാന്‍ കൊതിച്ചൊരു മണി വര്‍ണന്റെ
മോഹന രൂപം കണ്ടതില്ലെങ്ങുമേ

പാദമിടറി തളര്‍ന്നു പോയപ്പോള്‍
താങ്ങായ് വന്നതെന്‍ ഉണ്ണി തന്നെ
ഒരു നുള്ള് വെണ്ണ എനിക്കായ് തന്നു
ഒരു കുമ്പിള്‍ പാല്പായസവുമെനിക്കായ്‌ തന്നു

മലരും പഴവും നേദ്യമാക്കി
ഒരു പിടി ചോറും വിളമ്പി തന്നു
ഹരിനാമ കീര്‍ത്തനം ചൊല്ലി ഞാനും
ജന ലക്ഷത്തില്‍ ഒന്നായലിഞ്ഞു

ചന്ദന ചാര്‍ത്തില്‍ തിളങ്ങി നിന്നു
മനസ്സില്‍ തൃപ്തി പകര്‍ന്നു തന്നു
സന്ധ്യാ കീര്‍ത്തനം ഏറ്റു ചൊല്ലി
ദീപാരാധന കണ്‍ കുളിര്‍ക്കെ കണ്ടു

സ്വര്‍ണ ക്കോല മതില്‍ എഴുന്നള്ളി വന്നു
പഴുക്കാ മണ്ഡപ മതില്‍ നിറഞ്ഞു നിന്നു
മേളം മുറുകി തിമിര്‍ത്ത നേരം
ദേവ ഗണങ്ങളെല്ലാം തൊഴുതു മടങ്ങി

മിഴിയൊന്നു പൂട്ടുവാന്‍ ദേവനും കിടന്നു
ഉള്ളം നിറഞ്ഞിങ്ങു ഞാനും മടങ്ങി
കണ്ണനാം ഉണ്ണിയെ കണ്ടു മടങ്ങുവാന്‍
നിര മാല്യത്തിനായ് വന്നിടേണം

കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
കൃഷ്ണ നാമമിതു മനസ്സില്‍ ചൊല്ലി
ഭക്തിപുരസ്സരം വന്ദി ച്ചിടാം ...

Monday, March 1, 2010

വിണ്ണിന്‍ വാര്‍ തിങ്കളായ് ...

കുയില്‍ പാട്ടിനീണവുമായ്
മറുപാട്ടൊന്നു പാടുവാന്‍
കരിയിലക്കൂട്ടത്തില്‍
കാലൊച്ച കേള്‍ പ്പിക്കാതെ

കാവിനുള്ളില്‍ കുടിയിരിക്കും
നാഗങ്ങളറിയാതെ
വെയില്‍ പോലുമെത്തി നോക്കാത്ത
ഇലഞ്ഞി ച്ചോട്ടിലെത്തവേ

ഉച്ചത്തില്‍ കൂകി കളിയാക്കും
കുയിലകന്നു പോകവേ
ആരും കാണാതെ മെനഞ്ഞൊരു
കുരുത്തോല മാലയെനിക്കായ് തന്നു

കണ്ണുപൊത്തികളിക്കാന്‍
കൈകോര്‍ ത്തു കൂടെ വന്നു
മഞ്ചാടി മണികള്‍ പെറുക്കി തന്നു
കുന്നോളം കുന്നിമണി കോര്‍ ത്തു തന്നു

വിണ്ണോളം സ്വപ്നങള്‍ പകുത്തു തന്നു
വിണ്ണിന്‍ വാര്‍ തിങ്കളായ് മാറ്റിയെടുത്തു