Sunday, November 9, 2008

ഓര്‍ മ്മതന്‍ നൊമ്പരം : :

ഓര്‍ മ്മതന്‍ നൊമ്പരം :
:::::::::::::::
പാല്‍ പുന്ചിരിയുമായവന്‍ മുന്നിലെത്തവെ
മറന്നു പോയെന്‍ നൊമ്പരമൊക്കെയും
മനസ്സില്‍ തിങ്ങുമൊരു വേദനയായ് പടര്‍ ന്നേറവെ
നിറയുമൊരു നൊമ്പരമായെന്നുമെന്‍ മുന്നിലെത്തും
അവനെനിക്കാരെന്നറിയുന്നില്ല ഞാന്‍ ,
എന്നിട്ടും ഒരിറ്റു കണ്ണീരവനായ് ബാക്കി നില്ക്കുന്നു എന്നില്‍ ,
കൈവിട്ടു പോയൊരു കുഞ്ഞു തന്നെയൊ നീയെനിക്ക്
കൊന്ചും മൊഴിയുമായ് നീയെന്നരികില്‍ വന്നതെന്തിനോ
ഓര്‍ മ്മകള്‍ തന്‍ നൊമ്പരമെന്നില്‍ നിറയ്ക്കുവാനോ..
അറിയുന്നു ഞാന്‍ നിന്‍ അമ്മ തന്‍ പ്രാണസങ്കടം
കേള്‍ ക്കുന്നു ഞാനാ തേങ്ങലുകള്‍
അറിയില്ലയൊരു സ്വാന്തനമേകിടുവാന്‍
പകരമാകില്ലൊന്നും പകര്‍ ന്നേകിടുവാന്‍
പകരമാകില്ലൊരിക്കലും നിന്‍ പുന്ചിരിക്കൊന്നും
പകരമാകില്ലൊന്നും നിന്‍ കൊന്ചലിനായ്
മിഴികളെന്നും തുറന്നു വെയ്ക്കാം ഒരുനോക്കു കാണുവാന്‍
കാതോര്‍ ത്തിരിക്കാമെന്നും ഒരു കിളിക്കൊന്ചലിനായ്...

No comments: