Friday, February 26, 2010

അക്ഷരപ്പൂക്കളാല്‍ ...

എഴുതി തീരും മുമ്പേ
നിലച്ചുപോയൊരു തൂലികയില്‍
നിന്നുയിര്‍ കൊണ്ട ഗാനവീചികള്‍
മനസ്സുകളില്‍ അലയടിക്കവേ

അഗ്നിയായ് കരളുരുകവേ
സ്വാന്തന ഗീതവുമായ്
താരാട്ടായ് പാടിയുറക്കി
മായാ മയൂരമായ് പോയതെവിടെ

എഴുതാതെ പോയൊരു
കാവ്യ രചനകള്‍ ക്കൊരു
മോക്ഷമേകുവാനായ്
മറുജന്മം പൂകുവാന്‍

അക്ഷര പൂക്കളാല്‍
പ്രണാമമര്‍ പ്പിക്കാം
അശ്രുകണങ്ങളാല്‍
തര്‍ പ്പണം ചെയ്തീടാം

Tuesday, February 23, 2010

ജീവരാഗം ...

കനവിന്റെ തീരത്തു
വിടര്‍ ന്നൊരു പാതിരപ്പൂവേ

മണമേകാതെ
അഴകറിയാതെ
കൊഴിഞ്ഞു വീഴുമീ
നിശതന്‍ നിലാവില്‍
നിന്‍ പുഞ്ചിരി പോലും
മാഞ്ഞു പോയതെന്തേ

നിന്നോമല്‍ കനവില്‍
നിറമായ് തീരുവാന്‍
നിന്‍ കവിളിണയില്‍
മുത്തം പകരുവാന്‍
അലിവോടെയൊന്നു
താരാട്ടു മൂളുവാന്‍
ഇനിയുമെത്ര നാള്‍
കാതോര്‍ ത്തിരിക്കേണം
കളിവാക്കിനായിനിയും
കാത്തിരിക്കേണം

അകലത്തു നില്ക്കുമെന്‍
ജീവ രാഗമേ
ജീവന താളമായ്
ഇനിയുമെന്നില്‍ നിറയുകില്ലേ

Thursday, February 4, 2010

സ്വപ്നക്കൂട്ടില്‍ ...

തെളിയും പുലരിയായ്
വിടരും പൂക്കളായ്
ഒഴുകും പുഴയായ്
തഴുകും കാറ്റായ്

വേനല്‍ കനവായ്
മഞ്ഞിന്‍ കുളിരായ്
മഴനീര്‍ കണമായ്
രാവിന്‍ നിഴലായ്

നിലാവിന്‍ അഴകായ്
ചിറകുള്ള സ്വപ്നമായ്
കിനാവിന്‍ തോണിയേറി
അരുകിലെത്തുമ്പോള്‍

ഉള്ളം നീ തുറക്കില്ലേ
കാതില്‍ കിന്നാരമോതില്ലേ
സ്വപ്നക്കൂടൊരുക്കി
കൂട്ടിനായ് കൂട്ടില്ലേ ??