Saturday, December 27, 2008

മിന്നാമിനുങ്ങ് :

മിന്നാമിനുങ്ങ് :
...........
ഇരുള്‍ വീഴുമീ പാതയില്‍ വലയുമ്പോള്‍
ഇത്തിരി പൊന്‍ വെട്ടം കാട്ടാനായ്
മിന്നിമിന്നി വന്നതെങ്ങു നിന്നു നീ
മിന്നി പറക്കും നക്ഷത്രമോ നീ

മിന്നാമിനുങ്ങേ ഇത്തിരി മുത്തേ
എന്നെ വിട്ടെങ്ങും പോകല്ലേ നീ
മാനത്തു നക്ഷത്രം പൂക്കുമ്പോള്‍
മണ്ണിന്‍ നക്ഷ്ത്രമായ് നീ വരില്ലേ

ഇരുളലയെന്നെ പൊതിയുമ്പോള്‍
ആശതന്‍ പൊന്‍ വെളിച്ചം നീ നല്‍ കില്ലേ
ഇത്തിരി വെട്ടം നീ കാട്ടുമ്പോള്‍
ഒത്തിരി കാഴ്ചകള്‍ കണ്ടോട്ടെ

പാറി പ്പറന്നു നീ പോകല്ലേ
ഇത്തിരി കൂട്ടിനായ് കൂടില്ലേ
മിന്നി തെന്നി നീ പാറുമ്പോള്‍
ഒത്തിരി സന്തോഷം നല്‍ കാലോ ....

മൌനമൊരു സം ഗീതം :

മൌനമൊരു സം ഗീതം :
*****************
സം ഗീതമായ് വാചാലമാകുമീ മൌനം
പറയാതെ അറിയുന്ന സ്വാന്തനം
മധുരവാക്കൊന്നുമോതാതെ
മനസ്സിന്‍ തന്ത്രികള്‍ തൊട്ടുണര്‍ ത്തുന്നു

മൊഴികളില്‍ നിറഞ്ഞിടും
അര്‍ ത്ഥം അനര്‍ ത്ഥമാകുമ്പോള്‍
അറിയാത്ത ചിന്തകള്‍
അരുതാത്ത് വാക്കുകളായ് മാറ്റുമ്പോള്‍
അറിയുന്നു ഞാനെന്നുമീ
മൌനത്തിന്‍ സ്നേഹസ്വാന്തനം

നറും പുന്‍ ചിരിയില്‍ അറിയിക്കാം സന്തോഷം
നിറയും മിഴികളിലൂടറിഞ്ഞിടാം നോവുകള്‍
അറിയും മനസ്സുകള്‍ ക്കറിഞ്ഞിടാം
വാചാലമാകുമീ ഭാവങ്ങള്‍
അറിയാത്തവര്‍ ക്കെന്നുമീ മൌനം
എഴുതാപ്പുറങ്ങള്‍ മാത്രം

അറിഞ്ഞിട്ടും അറിയാതെ പോകുവതും
മനസ്സിന്‍ മൌനനൊമ്പരങ്ങള്‍ ...
മൌന സം ഗീതമെങ്ങും നിറയുമ്പോള്‍
മനസ്സിന്‍ മായാലോകം തുറന്നിടാം ....

Saturday, December 20, 2008

അറിയാതെ മോഹിക്കുന്നു :

അറിയാതെ മോഹിക്കുന്നു :

ഒരുമാത്രയെന്നെ മറന്നുപോയ്
അറിയുന്നു ഞാനീ മന്ദഹാസത്തിന്‍ ഉള്‍ പ്പൊരുള്‍
നിന്‍ മുന്നില്‍ നില്ക്കുമ്പോഴെന്‍ കണ്ണാ
എന്നുള്ളം ആമോദത്താല്‍ തുടിക്കുന്നു
നിറമേഴും കലര്‍ ന്നൊരു വര്‍ ണ്ണപ്പീലിയുമായ്
ചെന്ചുണ്ടില്‍ കള്ളപ്പുന്ചിരിയുമായ്
കണ്ണില്‍ തെളിയും കള്ളനോട്ടവുമായ്
നീയെന്‍ മനം കവര്‍ ന്നിടുന്നു
നെന്ചകം നീറി പിടഞ്ഞിടുമ്പോള്‍
കണ്ണീരൊപ്പുവാന്‍ നീ അരികിലെത്തും
എന്നുണ്ണിതന്‍ ഓര്‍ മ്മയില്‍ വിതുമ്പിടുമ്പോള്‍
പൊന്നുണ്ണിയായ് നീ മുന്നിലെത്തും
കിളികൊന്ചലിനായൊന്നു കാതോര്‍ ക്കവേ
നിന്‍ മുരളിയില്‍ നിന്നമൃത ഗാനമൊഴുക്കും
വിരഹിണിയെന്നു ഞാന്‍ കേഴുമ്പോള്‍
രാധാമാധവനായ് എന്നരികിലെത്തും
ഭക്തമീരയായ് ഞാന്‍ മാറിയെങ്കില്‍
കാര്‍ വര്‍ ണ്ണനായെന്‍ മുന്നിലെത്തും .
അറിയുന്നു ഞനെന്നും നിന്‍ സ്വാന്തനം
അറിയാതെ മൊഹിക്കുമീ സാമീപ്യം ...

Sunday, December 14, 2008

കൈത്തിരി നാളമായ്...

കൈത്തിരി നാളമായ്...
:::::::::::::::::

ഒരു മഞ്ഞുതുള്ളിയായ് നിന്നെ തഴുകിടാം
ഒരു നറുപുഷ്പമായ് നിന്‍ മുന്നില്‍ വിടര്‍ ന്നിടാം
കുളിര്‍ കാറ്റായ് കിന്നാരമോതിടാം
പൂത്തുമ്പിയായ് നിന്നെ വലം വെച്ചിടാം

സ്വപ്നങ്ങളൊക്കെയും പങ്കു വെച്ചിടാം
വരും ജന്മമെങ്കിലും സത്യമായീടുവാന്‍
താരാട്ടിനീണമായ് നിന്നെയുറക്കീടാം
കണികണ്ടുണരുവാന്‍ സൂര്യകിരണമാകാം

കണ്ണൊന്നു നിറഞ്ഞാല്‍ നെന്‍ ചോടു ചേര്‍ ത്തീടാം
പൊന്നുമ്മകള്‍ നല്‍ കിയാ കണ്ണീരൊപ്പിടാം
വിശന്നുവെങ്കില്‍ അമൃതായ് മാറീടാം
ചൊല്ലി പഠിക്കുവാര്‍ അക്ഷരമായ് മാറീടാം

തളര്‍ ന്നൊന്നുറങ്ങുവാന്‍ തൊട്ടിലൊന്നായ് മാറീടാം
തളരാതെ മയങ്ങുവാന്‍ വെണ്‍ ചാമരമായ് വീശീടാം
കനവുകളെല്ലാം നിനവുകളാകീടാന്‍
സന്ധ്യ തന്‍ പ്രഭയുമായ് നിന്നെ വലം വെയ്ക്കാം

നിറയുമെന്‍ പ്രാര്‍ ത്ഥനകള്‍ നിനക്കായ് ഉരുവിടാം
നിയതി തന്‍ കളിയില്‍ ഉരുകി തീരവെ
ഇനിയൊരു ജന്മത്തിനായ് കൊതിക്കവേ
കൈത്തിരി നാളമായ് അണയാതെ ഞാന്‍ കാത്തീടാം ...

Saturday, December 13, 2008

ഒരു നൊമ്പരം :

ഒരു നൊമ്പരം :
------------
നിണമാര്‍ ന്ന ചിറകുമായ്
പറന്നു പോകാനാകാതെ
പിടയുമെന്‍ ജീവനെ കൈവിട്ടു പോകയോ
ഇനിയീ ജന്മമെന്തിനെന്നറിയാതെ
പുകയുമെന്‍ മനസ്സിന്‍ നെരിപ്പോടില്‍
കനലുകള്‍ വിതറുവാന്‍ മാത്രമായെത്തിയോ

അലിവാര്‍ ന്നൊരെന്‍ മനസ്സില്
നിറനോവു മാത്രം പകരുന്നതെന്തിനോ
അരുതാത്തതൊന്നുമില്ലെന്നറിയേണ്ടവരൊന്നുമേ
അറിയുന്നില്ലെന്‍ നിര്‍ മ്മലമാം മനസ്സിനെ
അതിലോലമെന്‍ മനസ്സിന്‍ തന്ത്രികള്‍
പൊട്ടിച്ചെറിഞ്ഞീടുവതെന്തേ നീ

അവിവേകമൊന്നും ചെയ്തിടാതെ
അരുതാത്തതൊന്നും മോഹിച്ചിടാതെ
ആരെയും നുള്ളി നോവിക്കാതെ
മനസ്സിനെ മരുഭൂവാക്കി മാറ്റിയതെന്തിനായ്
വെറുതെയീ ജല്പനം കേട്ടിടാനോ
പിഴയൊന്നും ചെയ്യാതെ പിഴയെന്നു ചൊല്ലുവാനോ

അറിയുന്നില്ലീ മനസ്സിന്‍ നന്മകള്‍
അറിവുകള്‍ ഏറെയെന്നറിയുന്നവര്‍ പോലും
ഈ ജന്മ പുണ്യമറിയാതെ പോകുന്നിവര്‍
പാഴ്കിനാവുമായ് വെറുതെ ഞാന്‍ വ്യാമോഹിച്ചു

ഈ പുണ്യത്തിന്‍ സുകൃതമെനിക്കായ് കനിഞ്ഞേകുവാന്‍
ഇനിയൊരു ജന്മമെങ്കിലും നേടുവാനായ് പ്രാര്‍ ത്ഥിചു
കൈവിട്ട വാക്കുകള്‍ തിരിച്ചെടുക്കാനകില്ലെന്നോര്‍ ക്കുക
എയ്തു പോയ ശരമായതൊരു മുറിവേകുമ്പൊള്‍
കൈവിട്ടു പോയതോര്‍ തു നൊന്തു പോയാലും
നഷ്ടമായൊരു ജീവിതം ലഭ്യമാകില്ലെന്നു മറക്കല്ലേ നീ

ആ കണ്ണീര്‍ കണതിനു പകരമായ്
നല്കാനാകില്ലൊന്നുമീ ജന്മതില്
ഇനിയൊരു ജന്മമെങ്കിലും നേടിടാനായ്
ജന്മങ്ങളെല്ലാം ഞാന്‍ തപസ്സിരിക്കാം ....

മുജ്ജന്മ സുകൃതം :

മുജ്ജന്മ സുകൃതം :
-------------
നിറുകയില്‍ പതിച്ചീടുമീ സൂര്യതാപം
പോലുമറിയാതെന്‍ മനം
ഉല പോല്‍ പുകയുമ്പോള്‍
അരുതായ്മയൊന്നും ചെയ്യാതെ തന്നെ
നെറികേടൊന്നും കാട്ടിടാതെ

അരുതാത്ത വാക്കുകള്‍
നെന്‍ ചകം കീറിടുമ്പോള്‍
പിഴയൊന്നും ചെയ്യാതെ തന്നെ
പിഴയേറ്റു വാങ്ങീടുമ്പോള്‍

നെന്‍ ചകം വെന്തുരുകിയപ്പോള്‍
നല്കിയൊരു സ്വാന്തനം
ഈശ്വര കല്‍ പിതമെന്നു നിനച്ചപ്പോള്‍
ജന്മജന്മാന്തരങ്ങളിലന്യമായ സ്വാന്തനം

മുജ്ജന്മ സുകൃതമായ് കാണ്മൂ ഞാന്‍
മനുജനെന്തു നിനച്ചാലും
ഈശ്വരകല്പിതം അവര്‍ ണ്ണനീയം
വിധിയെ പഴി പറഞ്ഞെന്നാലും
ഈശ്വരവിധി തന്നെയെന്നും സത്യം

വീണ്‍ വാക്കെത്ര നഷ്ടമായാലും
കാലമെത്ര കൊഴിഞ്ഞുവെന്നലും
മൊഴിയൊന്നു കേള്‍ ക്കില്ലയെങ്കിലും
മിഴി നിറഞ്ഞു കാണില്ലയെങ്കിലും
മറക്കുകില്ലിനി ജന്മങ്ങളെത്ര കഴിഞ്ഞാലും ....

Thursday, December 4, 2008

എന്നോമലിനായ്....

എന്നോമലിനായ്....
-----------
ഇരുള്‍ വീഴുമീ രാവില്‍ തെളിയും
പൌര്‍ ണമിചന്ദ്രികയെന്ന പോല്‍
നറും പാല്‍ പുന്‍ ചിരിയുമായ്
എന്‍ ജന്മ സാഫല്യമായ് നീയെന്നരികിലെത്തി

അമ്മിഞ്ഞ പാല്‍ മണമൂറും പിന്‍ ചിളം ചുണ്ടില്‍
നിന്നും 'അമ്മ'യെന്നക്ഷരമുയരവേ
മാറോടു ചേര്‍ ത്തു പുല്‍ കി
അറിഞ്ഞു ഞാനമ്മയെന്ന നിര്‍ വൃതി
കൊച്ചരിപ്പല്ലു കാട്ടി ചിരിച്ചിടുമ്പോള്‍
പിന്‍ ചിളം കാല്‍ വച്ചു പിച്ച നടന്നപ്പോള്‍
കാത്തിരുന്നു കൈവന്ന നിധിയെന്നറിഞ്ഞു ഞാന്‍
എന്നില്‍ പൂവണിഞ്ഞ മോഹമെന്നറിഞ്ഞു ഞാന്‍

നെന്‍ ചോടു ചേര്‍ ത്തു ഞാന്‍ പുല്കിയെങ്കിലും
വഴിമാറി വന്നൊരു വാഹനത്താല്‍
വിധി വന്നു നുള്ളിയെറിഞ്ഞപ്പോള്‍
ഒന്നു തേങ്ങുവാന്‍ പോലുമാകാതെ
നിശ്ചേഷ്ടയായ് ഞാന്‍ തകര്‍ ന്നു പോയ്
ജീവനായ് പിടയുമെന്നുണ്ണിയെ
വാരിപുണരുവാന്‍ പോലും മറന്നു പോയ്
എന്നേക്കുമായ് കൈവിട്ടുപോയ്

മിഴിചിമ്മുമാ താരകങ്ങള്‍ ക്കിടയില്‍
നീയെന്നെ നോക്കി ചിരിക്കുന്നുവോ
ഇനിയുമെന്‍ ജന്മ പുണ്യമായ്
എന്നോമലായ് പിറന്നിടുമോ???