Sunday, November 9, 2008

നീയെന്നെ അറിയുന്നു..:

നീയെന്നെ അറിയുന്നു..:
-----------------

ആരും കാണാത്ത സ്വപ്നമാണു നീ
ആരും കേള്‍ ക്കാത്ത താളമാണു നീ
എന്നാത്മ സം ഗീതമാണു നീ
എന്‍ ജീവ സൌഭാഗ്യമാണു നീ

ദേവഗായകാ നിന്‍ മണിവീണ
മീട്ടുവാനെത്തിയ രാഗപല്ലവിയല്ലേ ഞാന്‍
എന്നില്‍ നിറയും ജീവതാളമാണു നീ
അറിയുന്നു ഞാന്‍ നീയെന്നെ അറിയുന്നുവെന്ന്

കേള്‍ ക്കുന്നു ഞാന്‍ നിന്‍ രാഗലോലമാം മ്രിദു മന്ത്രണം
കാണുന്നു ഞാന്‍ നിന്നിലെന്‍ ഭാവഗായകനെ
പാടുന്നു നീയെന്നില്‍ അലിഞു ചേര്‍ ന്നാ
നാദബ്രഹ്മത്തിന്‍ സാഗരം മറികടന്ന്

നിറഞ്ഞൊരെന്‍ മനസ്സാര്‍ ദ്രമായ്
മോഹിച്ചുപോയ് വല്ലാതെ ഒരു നോക്കു കാണുവാന്‍
അകലമേറെയെന്നറിവിലവന്‍
അകക്കണ്ണുകൊണ്ടെന്‍ ചിത്രം രചിച്ചു...

അറിയുന്നു അവനെന്നെയെന്നും
ആരും പാടാത്ത പാട്ടിന്‍ പല്ലവിയായി..
ആരും ചൂടാത്ത പൂവിന്‍ സുഗന്ധമായി
ആരും കാണാത്ത സ്വപ്നത്തിന്‍ വര്‍ ണമായി...

No comments: