Monday, June 29, 2009

നിറയുമീ മൌനത്തില്‍ ....

നിറയുന്ന മൌനത്തിലും
വിതുമ്പുന്ന സ്നേഹത്തിന്‍
നൊമ്പരമെന്തെന്നറിഞ്ഞ്
മനമിടറുമ്പോള്‍

തിരിഞ്ഞൊന്നു നോക്കുവാന്‍
കെല്പില്ലാത്ത മനസ്സിനെ
നോവുകളറിയാതെ കൂടെ കൂട്ടുവാന്‍
പാട്ടുമായൊന്നു വന്നിടുമോ

ശ്രുതിഭം ഗമില്ലാത്തൊരാ
പാട്ടിന്‍ ഈണത്തില്‍
പുതുരാഗമൊന്നുയര്‍ ന്നിടുമ്പോള്‍
എല്ലം മറന്നു ലയിച്ചിടട്ടെ

നിശ്ശബ്ദമായ് കേഴുമീ
മനസ്സിന്‍ മുറിവുകളില്‍
ഈ സ്നേഹരാഗത്താല്‍
തൂവല്‍ സ്പര്‍ ശമായ് തഴുകിടില്ലേ...

1 comment:

Anonymous said...

ഒരു തട്ടികൂട്ടല്‍ പോലെ തോന്നുന്നുല്ലോ ചേച്ചീ.
എവിടെയൊക്കെയോ ഒരു ഏച്ചുകെട്ടല്‍‌
ആദ്യ കവിതകളുടെ മനോഹാരിത ഇതിലനുഭവപ്പെടുന്നില്ല.
കൂടുതല്‍ നന്നായി എഴുതാന്‍ കഴിയുമെന്ന് തെളിയിച്ചതാണല്ലോ.....
*************
കൂടുതല്‍ നല്ലതിനായി ശ്രമിക്കൂ....ഭാവുകങ്ങള്‍.