Thursday, July 2, 2009

നീറുമൊരോര്‍ മ്മ മാത്രമായ് ...

എന്നുമെന്നും എന്നില്‍ നീറുന്നൊരോര്‍ മ്മയായ്
നീ ബാക്കി നില്ക്കവേ
വിധിയെന്നു ചൊല്ലി പരിതപിക്കുവാന്‍
മനമിനിയും ഇടറുനു

ദിനം തോറും വളരുന്നതറിഞ്ഞിട്ടും
നിന്നെ ഞാനറിഞ്ഞില്ലയെന്നോ
വാല്‍ സല്യമേറെ പകര്‍ ന്നു നല്കിയെന്നാകിലും
നിന്‍ മനസ്സിനെ അറിയാതെ പോയിയെന്നോ

നീറുമീ അമ്മ തന്‍ കണ്ണീരു തുടയ്ക്കാനാകാതെ
പിടയുമീ അച്ഛനെ നീയുമറിഞ്ഞതില്ലയെന്നോ
കാണ്‍ മതൊക്കെയും ആശിച്ച നിനക്കായ്
അരുതാത്തതെന്തെന്നു ചൊല്ലി തന്നു

എന്നാകിലും ആരുമറിയാതെ നീ
ആശകള്‍ സ്വായത്തമാക്കിയപ്പോള്‍
തിരിച്ചു നല്കുവാന്‍ പിടിവാശി കാട്ടിയ
ഞങളെ നീ ശിക്ഷിച്ചതെന്തേ കുഞ്ഞേ

ഇനിയൊന്നു വിളിച്ചാല്‍ വിളി കേള്‍ ക്കാനാകാതെ
ശാസിക്കുവാനൊന്നും ബാക്കി വെക്കാതെ
വിധിയെ നീ തിരുത്തി കുറിച്ചപ്പോള്‍
ജന്മമേകിയവരെ നീ മറന്നതെന്തേ

ഒരു നിമിഷത്തില്‍ വേപഥു പൂണ്ടൂ നീ
പുത്രദുഖത്തിലേയ്ക്കെന്തിനേ തള്ളിയകറ്റി,
കറുകനാമ്പിനാല്‍ മോക്ഷമേകുവാന്‍
ഇനിയുമൊരു ജന്മം നീ വന്നിടുമോ

2 comments:

Hema said...

പുത്ര ദുഃഖം എളുപ്പത്തില്‍ മറക്കാനാവില്ല. ദൈവം മനസ്സിന് ധൈര്യം തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദുഃഖത്തില്‍ നിന്ന് വിരിഞ്ഞ ഈ വാക്കുകള്‍ക്കു നല്ല തിളക്കവും, മൂര്‍ച്ചയും.

Anonymous said...

**************************
കറുകനാമ്പിനാല്‍ മോക്ഷമേകുവാന്‍
ഇനിയുമൊരു ജന്മം നീ വന്നിടുമോ
**************************
നന്നായിരിക്കുന്നു സുമേച്ചീ.
കവിതകളിലധികവും ദുഃഖഭാവം ആണല്ലോ.