Saturday, June 13, 2009

ജന്മം സുകൃതമായ് ...

പുലരൊളി തൂകാന്‍ കതിരവനെത്തുമ്പോള്‍ ,
ഉണര്‍ ത്തുപാട്ടിന്‍ തുടിയുമായ്
ഇടയ്ക്കതന്‍ നാദം ഉയര്‍ ന്നിടുമ്പോള്‍ ,
തിരുമുന്നില്‍ കൈകൂപ്പി നില്‍ ക്കവേ ,

ഹൃത്തടത്തിലെ പ്രാര്‍ ത്ഥനാഗീതികള്‍
ജപമന്ത്രമായ് തീരുകയല്ലേ
വിങ്ങുമെന്നുള്ളില്‍ നിന്നുമീ ബാഷ്പാഞ്ജലി
അര്‍ ച്ചനാപുഷ്പങ്ങളായ് മാറുകില്ലേ

വ്യാധികള്‍ വ്യഥകളായ് പുണരുമ്പോള്‍
നിന്‍ മുന്നിലുരുകും കര്‍ പ്പൂരമായ് അലിയുകയല്ലേ
ഇടറുമെന്‍ പാദങ്ങള്‍ പതറിടാതെ
നീയെന്‍ കൈപിടിക്കാന്‍ വരുകില്ലേ

വേവും മനസ്സില്‍ കുളിരലയായ്
മൃദു മന്ദസ്മിതവുമായ് അരികിലണയുകില്ലേ
ഒന്നിങ്ങു വന്നൊരു നോക്കു കാണുവാന്‍
കണ്ണൊന്നു ചിമ്മാതെ കാത്തു നില്‍ ക്കാം

കണ്ണോടു കണ്ണൊന്നു കാണുവാനായെങ്കില്‍
പുണ്യമീ ജന്മം സുകൃതമായ് !!!

3 comments:

Anonymous said...

********************
കൊള്ളാം കേട്ടോ
പുണ്യമീ ജന്മം സുകൃതമായ് !!
********************

എന്നാലും ഇവിടെ എന്തോ ഒരു കുഴപ്പം പോലെ
*ഒന്നിങ്ങു വന്നൊരു നോക്കു കാണുവാന്‍
കണ്ണൊന്നു ചിമ്മാതെ കാത്തു നില്‍ ക്കാം*

suma said...

oru nokku kaanuvaan kannu chimmathe kaathu nilkkaam...

Hema said...

എന്നിട്ട് കണ്ണോടു കണ്ണ് കണ്ടുവോ? എങ്കില്‍ ദുഃഖം കുറഞ്ഞു കാണുമല്ലോ