Wednesday, June 17, 2009

ഇനിയും ആരുമറിയുന്നില്ല...

അസ്തമിക്കും സൂര്യന്റെ കനവുകള്‍
ഉദിക്കും ചന്ദ്രനറിയില്ല
ചിറകറ്റുപോയൊരു പൈങ്കിളിതന്‍ ദുഖം
പറന്നുയരും പൂത്തുമ്പി കാണ്മതില്ല

പെയ്തു തീരും മഴത്തുള്ളി തന്‍ നൊമ്പരം
ഇളകിയാടും ഇലച്ചാര്‍ ത്തറിയുന്നില്ല
തന്ത്രികള്‍ പൊട്ടിയ വീണ തന്‍ തേങ്ങലുകള്‍
രാഗമുയരും തം ബുരുവറിയുന്നില്ല

സ്പന്ദനമില്ലാത്ത നിശയുടെ പാട്ടുകള്‍
മേളമുണരും പകലുകള്‍ കേള്‍ പ്പതില്ല
മൌനമായ് തേങ്ങും മനസ്സിന്‍ നൊമ്പരം
അറിഞ്ഞിട്ടും ഇനിയും ആരുമറിയുന്നില്ല

4 comments:

Hema said...

ഇതിലും ദുഃഖം തന്നെ. ആരും അറിയാത്ത ദുഃഖങ്ങള്‍ എന്നോട് പങ്കു വെച്ചുകൂടെ?

Anonymous said...

ചെറുതെങ്കിലും ചേതോഹരം കേട്ടോ...
ഏറ്റവും ഇഷ്ടപെട്ട വരി ഏതെന്നു ചോദിച്ചാല്‍ കുഴഞ്ഞു പോകും. എല്ലാ വരികളും ഒന്നിനൊന്നു മെച്ചം.
വളരെ വളരെ നന്നായിരിക്കുന്നു. ഭാവുകങ്ങള്‍..!

suma said...

ഹേമ, വിബി, നന്ദി...

പ്രവാസം..ഷാജി രഘുവരന്‍ said...

പെയ്തു തീരും മഴത്തുള്ളി തന്‍ നൊമ്പരം
ഇളകിയാടും ഇലച്ചാര്‍ ത്തറിയുന്നില്ല...
ശരിക്കും ........മനോഹരമായ വരികള്‍
ആശംസകളോടെ ..........................