Monday, June 8, 2009

വഴിമാറി പോയീടാം ...

ഏറെ പ്രിയമെന്നു ചൊല്ലി നീ അരികിലണഞ്ഞപ്പോള്‍
ആര്‍ ദ്രമായൊരെന്‍ മനം ,
നഷ്ട സ്വപ്നങ്ങള്‍ മാത്രം നല്‍ കുവാനുള്ളൂ എന്നറിവിലും
നിരസിച്ചതില്ല നിന്‍ സ്നേഹ മന്ത്രണം

നിന്നിലെമോഹങ്ങള്‍ ക്കൊപ്പം
ചിറകു വിരിച്ചുയരാനാവില്ലെന്നറിഞ്ഞിട്ടും
നിന്‍ തൂവലുകള്‍ ചികഞ്ഞൊതുക്കി
ചെല്ലക്കിളിയായ് കൂട്ടു കൂടിയില്ലേ

വിധി വന്നു തട്ടിയെറിയുമെന്നാകിലും
നിഴലായ് നീയെന്നെ കൂടെ കൂട്ടിയതല്ലേ
ഇങ്ങിനിയെന്നെ തനിച്ചാക്കി നീ
ഒന്നുരിയാടാതെ പോയതെവിടെ

ഇടനെഞ്ചുപൊട്ടിച്ചിതറുമെന്നറിവിലും
ഇനിയും നോവുകള്‍ പകരുന്നതെന്തേ
നിണമാര്‍ ന്ന ചിറകുമായ് പറന്നകന്നീടാം
മുറിവാര്‍ ന്ന ഹൃദയവുമായ് വഴിമാറീടാം

2 comments:

Anonymous said...

ഇങ്ങനെയൊരു കവിത എഴുതാനായി കുറച്ചു നാളായി ഞാന്‍ ശ്രമിക്കുന്നു. ഹ്ഹൊ. നാലുവരി പോലും കിട്ടിയില്ല. ഈ കഴിവിനെ സമ്മതിക്കണം കേട്ടോ. നന്നായിട്ടുണ്ടേ. എന്നാ ഇതൊക്കെ കൂടി ഒരു കൊച്ചു പുസ്തകമാക്കുന്നേ ടീച്ചറേ...!!!

Hema said...

ഇതിനു അഭിപ്രായം പറയാന്‍ എനിക്ക് വാക്കുകളില്ല. എന്റെ കണ്ണുകള്‍ ഈറനായി, ഇത്രമാത്രം പറയാം.