Saturday, June 20, 2009

എന്നും കാവലായ്...

ആരവങ്ങളടങ്ങി
ഉറക്കമാര്‍ ന്ന അകത്തളത്തില്‍
പകുത്തെടുക്കുവാന്‍ ബാക്കി വച്ച
ഇരുജന്മം മാത്രമായ് ,

ജനിച്ച മണ്ണിനെ വീതം വെച്ച്
തൊടിയിലെ കാഞ്ഞിരമരം പോലും
സ്വന്തമാക്കിയെന്നാകിലും
അശരണരായ് തീര്‍ ന്നവര്‍ ക്ക് മാത്രം
തുണയേകുവാനാരുമില്ലാതായി

ശയ്യാവലം ബിയാമെന്‍ പ്രിയനായ്
തുണയേകുവാന്‍ ഞാനിരിക്കവേ
തിരക്കേറുമീ ജീവിത യാത്രയില്‍
കണക്കുകള്‍ കൂട്ടികിഴിച്ചു നെട്ടോട്ടമോടുമ്പോള്‍
വാല്‍ സല്യാമൃതമേറെ നല്‍ കിയതില്‍
പിഴച്ചതേതു കണക്കുകള്‍

മരിച്ചു മണ്ണടിയാതെ വില്‍ ക്കാനാവില്ലയീ ഗൃഹം
എന്നയറിവില്‍ പിഴച്ചതാരുടെ കണക്കുകള്‍
എന്‍ നെടുവീര്‍ പ്പുകള്‍ കേള്‍ ക്കാതെ
ചിറകു വിരിച്ചവര്‍ പറന്നുപോയ്

ഒരു തുള്ളി വെള്ളമിറ്റിക്കാന്‍ കൂട്ടിരിക്കും
എന്നും എനിക്കു കാവലായ്
ഈ തൂണുകളും
ചുറ്റോടു ചുറ്റുമുള്ള ചുമരുകളും മാത്രമായ്...

5 comments:

Hema said...

ഉള്ളില്‍ തറച്ചു കൊള്ളുന്ന വാക്കുകള്‍! എന്തെ ഉള്ളില്‍ ഇത്രയും തീ, വായിക്കുന്നവരുടെ മനസ്സ് പോലും പോല്ലിപോകുന്ന വിധത്തില്‍....?

suma said...

ഹേമ, അനുഭവിക്കുന്നവരുടെ മനസ്സിന്റെ പൊള്ളല്‍ ആണു ഈ വരികളില്‍ പകര്‍ ത്തിയത്... അതില്‍ കണ്ണീരിന്റെ നനവാണുള്ളത്..മനസ്സിലെ തീക്കനലും ... പൊള്ളാതിരിക്കില്ല ..[:)]

Anonymous said...

എവിടെയോ ഒരു അവകാശതര്‍ക്കം തീര്‍ത്തുള്ള വരവാണല്ലോ....! ചുറ്റിലും കാണുന്നതൊക്കെ കവിത ആയി വരുവാണല്ലേ. നന്നായി കേട്ടോ.

Binu.K.V said...

ഒന്നും ആശിക്കാതിരിക്കാം..കൊടുത്ത സ്നേഹത്തിന്റെ ഒരംശം പോലും തിരിച്ചു കിട്ടിയേക്കില്ലെന്നു മനസ്സിനെ വിശ്വസിപ്പിക്കാനും ശ്രമിക്കാം..
കവിത നന്നായിരിക്കുന്നു ...

suma said...

@വിബി, ചുറ്റോടു ചുറ്റിനും കാണുന്നതും കേള്‍ ക്കുന്നതും വരികളാക്കുന്നതാണേ... അല്ലാതെ ഒരു തര്‍ ക്കത്തിന്റെ ഇടയിലേക്കു പോകാന്‍ ധൈര്യമില്ലാട്ടൊ.
@ബിനു, ഒന്നും തിരിച്ചുകിട്ടുമെന്ന് ഒരിക്കലും ആഗ്രഹിക്കരുതെ...