Monday, May 18, 2009

പൂമണവുമായ് ...

കുരുക്കുത്തി മുല്ല പൂവണിഞ്ഞപ്പോള്‍
കാറ്റില്‍ പടരുമാ സുഗന്ധം തേടി
ഗന്ധര്‍ വ്വനണയും നേരത്തിനായ്
മിഴിയൊന്നു ചിമ്മാതെ കാത്തിരുന്നു

കാവില്‍ തെളിയ്ക്കും ദീപവുമായ്
കാല്‍ ത്തള കിലുങ്ങിടാതെ അരികിലെത്തി
ഇലഞ്ഞിപൂമണമൊഴുകും രാവില്‍
മെല്ലെയെന്‍ കാതില്‍ കിന്നാരമോതി

നിശയുടെ യാമത്തില്‍ മിഴിവേകുവാന്‍
പവിഴമല്ലി പൂക്കള്‍ കണ്‍ തുറന്നു
ഗന്ധര്‍ വ്വയാമത്തിന്‍ നിറച്ചാര്‍ ത്തില്‍
മാലയൊന്നു ഞാന്‍ കൊരുത്തെടുത്തു

കണ്ണോന്നു ചിമ്മി തുറന്ന നേരം
കനവെന്നറിഞ്ഞു നിറപുഞ്ചിരിയുമായ്
പൂക്കളിറുത്തു പൂജയ്ക്കൊരുക്കി
പൂമണമെല്ലാം നുകര്‍ ന്നെടുത്തു...

2 comments:

Anonymous said...

ഇപ്പോഴും ഇമ്മാതിരി കനവുകളുണ്ടോ ടീച്ചറേ..!
ഇതിലും നല്ല കനവുകള്‍ കാണട്ടെയെന്ന് ആശംസിക്കുന്നു
അതും കവിതയായി ഇങ്ങു പോരട്ടെ.

suma said...

:)