Sunday, May 17, 2009

ഇനിയുമീ കാഴ്ചകള്‍ ...

നാളുകളെണ്ണി ഞാന്‍ കാത്തിരുന്നിട്ടും
നീയെന്തേയെന്‍ അരികിലെത്തിയില്ല,
ആരുമാരുമറിയാതെ നിന്നിലലിഞ്ഞു ചേരാന്‍
നിമിഷങ്ങള്‍ തോറും ഞാന്‍ കാത്തിരിക്കവേ

അറിയാത്ത ഭാവത്തില്‍ എന്തിനായ്
നീയാ പിഞ്ചുകുഞ്ഞിനെ കൊണ്ടുപോയ്
ആ അമ്മ തന്‍ കണ്ണീരിനു പകരമായ്
നല്‍ കീടുവാന്‍ നിന്‍ കൈയിലെന്തിരിപ്പൂ

യാത്രാമൊഴിയൊന്നും ചൊല്ലിടാതെ
ഉറങ്ങാന്‍ കിടന്നവനെ ഉണര്‍ ത്തീടാതെ
നിന്നൊടൊപ്പം കൂട്ടിയതെന്തിനായ്
ആ വീടിന്‍ വെളിച്ചം അണച്ചിടാനോ

വരുമെന്നു ചൊല്ലി പോയവനെ
തിരിഞ്ഞൊന്നു നോക്കുവാന്‍ ഇട നല്‍ കിടാതെ
തട്ടിയെറിഞ്ഞതെന്തിനാണോ
നോവുകള്‍ കണ്ടാസ്വദിക്കുവാനോ

ഇനിയൊരു ജീവിതമില്ലെന്നറിഞ്ഞിട്ടും
എന്നെ നീ കൂടെ കൂട്ടുവാന്‍ വരാത്തതെന്തേ
ഇനിയും നീ നല്കും നൊമ്പരങ്ങള്‍
കണ്ടു നെഞ്ചു പൊട്ടിക്കരയുവാന്‍ മാത്രാമോ

ഇനിയും നീ വഴിമാറി പോകരുതേ
നീറുമെന്‍ മനം കണ്ടിടാതെ
ഈ കാഴ്ചകള്‍ കാണുവാന്‍ മാത്രമായി
ഇനിയുമെന്നെ തനിച്ചാക്കി പൊകരുതേ

2 comments:

Anonymous said...

വരികള്‍ നന്നായിട്ടുണ്ട്.
ആശയം എവിടേയോ അപൂര്‍ണ്ണമാണെന്ന് തോന്നുന്നു.
...........
അനുഭവങ്ങളാണ്‌ ഇവിടെ കവിതയായി വിടരുന്നത് എന്ന് തോന്നുന്നു. എങ്കില്‍ ആ അനുഭവം കൂടി പങ്കുവച്ചുകൂടെ.

suma said...

മരണത്തിന്റെ കാലൊച്ച കാത്തു കിടക്കുന്ന ഒരു നിസ്സഹായന്റെ ആതമ രോദനമെന്ന് പറയാം .