Thursday, April 30, 2009

പൂരം വരവായ്...

മാരിവില്ലൊന്നു തെളിഞ്ഞു മാഞ്ഞതോ
മാനത്തു നക്ഷത്രം പൂത്തിറങ്ങിയതോ
മാലോകരേറെ കണ്ണുചിമ്മാതെ നോക്കി നില്ക്കവേ
മേളവും ഘോഷവും ഉയരുകയായ്

ദേവകളെല്ലാമെഴുന്നള്ളി വരും
വീഥികളിലെല്ലാം പുരുഷാരമായി
പാദങ്ങളെല്ലാം ഒരേ ദിശയില്‍ ഒത്തൊരുമയായ് നീങ്ങീടവേ
മഠത്തില്‍ വരവില്‍ കണ്ണും കാതും മനസ്സുമലിഞ്ഞുപോകും

ആലില പോലും താളം പിടിക്കും
ഇലഞ്ഞിത്തറമേളം ഉയര്‍ ന്നിടുമ്പോള്‍
പൂഴിയൊന്നു താഴെ വീഴ്ത്താതെ
ജനകോടികള്‍ ഇരമ്പിയാര്‍ ക്കയായ്

തെക്കോട്ടിറങ്ങി പതിനന്ച് ഗജവീരര്‍
മുഖാമുഖം അണിനിരക്കവെ
വര്‍ ണ്ണക്കുടകള്‍ ഒന്നൊന്നായ് മാറ്റുരയ്ക്കവേ
ഉയരുന്ന ശബ്ദവീചികള്‍ ക്കപ്പുറം മറ്റൊന്നുമില്ല

മേളം കഴിഞ്ഞു വഴി പിരിഞ്ഞു പൊയെന്നാകിലും
വര്‍ ണ്ണരാജികള്‍ മാനത്തു പൂക്കവേ
ഇടിമുഴക്കമായ് വെടിക്കെട്ടുയരവേ
പൂരം തിമിര്‍ ക്കുന്നതറിയുന്നു നാം ..

1 comment:

Anonymous said...

ആഹാ....ഒരു പൂരത്തിന്റെ വര്‍ണ്ണന.
..............
തെക്കോട്ടിറക്കം, ഇലഞ്ഞിതറ മേളം, കുടമാറ്റം..
ഇതൊക്കെ കേട്ടാലേ അറിയാം
തൃശ്ശിവപേരൂരിന്റെ പെരുമയായ പൂരമാണ്
ഇവിടെ വിഷയമെന്ന്.
.............
നന്നായിരിക്കുന്നു.