Thursday, April 2, 2009

സ്നേഹഗീതമായ് ...

മോഹങ്ങളൊക്കെയും തട്ടിത്തകര്‍ ത്തൊരു
തീനാളമായ് കത്തിജ്വലിച്ചൊരു
നോവുകള്‍ ആരുമറിയാതെ കാത്തു വെച്ച
കനലുകളാല്‍ മനസ്സില്‍ ചിതയൊന്നൊരുക്കി

വാക്കുകളൊക്കെയും ഈര്‍ ച്ചവാളാക്കി
ഉരുകിയൊലിക്കും മഞ്ഞിന്‍ കണമായ്
കുതറിയോടിടും മാന്‍ കിടാവായ്
സ്വയമറിയാതെ തളര്‍ ന്നു പോകവേ

എന്‍ ഹൃസ്പന്ദനം പകര്‍ ന്നേകും
കുളിരില്‍ വിടരുമൊരു സൌഹൃദം
നിന്നുള്ളില്‍ സ്നേഹത്തിന്‍ തെന്നലായ്
സ്നേഹഗീതമായ് ഉയര്‍ ന്നിടട്ടെ !!!

2 comments:

Sapna Anu B.George said...

വാക്കുകളൊക്കെയും ഈര്‍ച്ചവാളാക്കി
ഉരുകിയൊലിക്കും മഞ്ഞിന്‍ കണമായ്

.......സുന്ദരമായ കവിതയും വരികളും അര്‍ത്ഥവും.

suma said...

നന്ദി സപ്ന...