Thursday, April 9, 2009

പ്രഹേളിക ::

ഒരു ചെറു പാശത്തില്‍
പിടഞ്ഞുതീര്‍ ന്നൊരാ ജീവനെന്നറിയവെ
ആ അഭിശപ്ത നിമിഷത്തെ ശപിച്ചു പോയി
ഒന്നുരിയാടാനാകാതെ തപിച്ചു പോയ്

ഒരു നിമിഷാര്‍ ദ്ധനേരത്തില്‍
നഷ്ടമായൊരു മനസ്സിന്‍ ആകുലതയില്‍
വെടിഞ്ഞൊരു ജീവനു പകരമായ്
മറ്റൊന്നുമില്ലെന്നറിവില്‍ പകച്ചുപോയ്

മനസ്സിന്‍ നോവുകള്‍ പകര്‍ ന്നേകുവാന്‍
ആരുമരികിലില്ലെന്ന ചിന്തയാല്‍
കൈവിട്ടുപോയൊരു ജീവിതത്തിനായ്
കരുതി വെച്ചതൊക്കെയും വെറുതെയായ്

ആകുലചിന്തകള്‍ പങ്കുവെക്കുവാന്‍
സൌഹൃദമേറെയുണ്ടായിരുന്നതല്ലേ
എന്നിട്ടും കൈതട്ടി പോയതെന്തേ
ഓര്‍ മ്മയില്‍ ഒരു മുഖവും തെളിഞ്ഞതില്ലേ

വിതുമ്പുവാന്‍ പോലുമാകാതെ പകച്ചുപോയൊരീ
കുഞ്ഞു മക്കളെയെന്തേ മറന്നു പോയി
അന്യര്‍ ക്കു ശക്തി പകര്‍ ന്നേകി നീ
പ്രഹേളികയായ് തീര്‍ ന്നതെന്തേ ??

5 comments:

മുജീബ് കെ .പട്ടേൽ said...

ഇത് സ്വന്തം അനുഭവമാണോ അതോ ഭാവനയോ? എന്തായാലും വായിച്ച് വിഷമം തോന്നി....

suma said...

മുജീബ് ,

ഇതു ഭാവ നയല്ല... അനുഭവിച്ചറിഞ്ഞ സത്യമാണ്..

മുജീബ് കെ .പട്ടേൽ said...

എന്താണ് ചേച്ചി അത്? ഞാന്‍ അറിയേണ്ടതാണെങ്കില്‍ മാത്രം... അല്ലെങ്കില്‍ വിട്ടേക്കൂ...

suma said...

മുജീബ്, ഇതെന്റെ സഹപ്രവര്‍ ത്തകരില്‍ ഒരാള്‍ ചെയ്തു പോയതാണ്.. എത്രയൊ പോം വഴികള്‍ ഉണ്ടായിട്ടും ഒരു നിമിഷാര്‍ ദ്ധം മനസ്സിനെ കൈവിട്ടപ്പോള്‍ ചെയ്തുപോയ സത്യം ...

സന്തോഷ്‌ പല്ലശ്ശന said...

paasam enna vakku
avide cherunnilla ennoru thoonnal...

sorry

ee kavityayil akhyaanathinalla
vishayathinaanu praadhaanyam ennu
ariyaaykayalla

njaanum ningalude dukhathil pangucherunnu