Tuesday, April 14, 2009

ഒരു വിഷുക്കണി :

തൊങ്ങലിട്ടൊരു കൊന്നപ്പൂക്കള്‍ ക്കിടയില്‍
മഞ്ഞപ്പട്ടൊന്നു ഞൊറിഞ്ഞുടുത്ത്
നിറമേഴും ചേര്‍ ന്നൊരു പീലിത്തിരുമുടിയുമായ്
മനം മയക്കും പുന്ചിരിയുമായ്
കണ്ണനാം ഉണ്ണി തന്‍
തിരുമുന്നില്‍ കണിയൊന്നൊരുക്കി ഞാന്‍

പൊന്നിന്‍ ശോഭയേറും ഓട്ടുരുളിയില്‍
മഞ്ഞനിറമാര്‍ ന്നൊരു വെള്ളരിയും
പൊന്നിന്‍ നിറമാര്‍ ന്ന പഴങ്ങളൊക്കെയും
ഒരു പിടി കൊന്ന പൂക്കളുമായ്
കസവിന്‍ കരയാര്‍ ന്ന കോടിമുണ്ട്
ഞൊറിഞ്ഞൊന്നു വാല്‍ ക്കണ്ണാടി ഒത്തൊരുമിച്ചു
ഓട്ടുകിണ്ടിയില്‍ വിടര്‍ ത്തി വെച്ചു

കരിമഷി, കുങ്കുമം , ചന്ദനം , ഭസ്മം
എന്നിവയാല്‍ അഷ്ടമം ഗല്യതട്ടൊരുക്കി,
ചങ്ങലവട്ട വിളക്കു വെച്ചു
പൊന്നിന്‍ തിളക്കമേറും ഓട്ടുവിളക്കില്‍
അന്ചു തിരികള്‍ തെളിച്ചു വെച്ചു
മേടപ്പൊന്‍ പുലരിയില്‍
കണ്‍ നിറയെ കണി കണ്ടു ഞാന്‍

3 comments:

മുജീബ് കെ .പട്ടേൽ said...

വിഷുക്കണി കാണല്‍ മതപരമായ ഒരു ആചാരമാണോ? എന്‍റെ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍, അവന് അറിയില്ലെന്ന് പറഞ്ഞു.

കവിത നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍...

suma said...

മുജീബ്, മതപരമായ ആചാരമെന്നു തന്നെ പറയാം ... ഹിന്ദുക്കളെ സം ബന്ധിച്ച് മലയാള മാസം മേടം ഒന്നിനാണു പുതുവര്‍ ഷം ... ഒരു വര്ഷത്തേക്കുള്ള പ്രതീക്ഷകളാണ്.. വിഷുക്കണിയായ് ഹിന്ദുക്കള്‍ കാണുന്നത്..

Hema said...

kavitha vaayichu, nannaayittundu.