എന്നോമലിനായ്....
-----------
ഇരുള്‍ വീഴുമീ രാവില്‍ തെളിയും
പൌര്‍ ണമിചന്ദ്രികയെന്ന പോല്‍
നറും പാല്‍ പുന്‍ ചിരിയുമായ്
എന്‍ ജന്മ സാഫല്യമായ് നീയെന്നരികിലെത്തി
അമ്മിഞ്ഞ പാല്‍ മണമൂറും പിന്‍ ചിളം ചുണ്ടില്‍
നിന്നും 'അമ്മ'യെന്നക്ഷരമുയരവേ
മാറോടു ചേര്‍ ത്തു പുല്‍ കി
അറിഞ്ഞു ഞാനമ്മയെന്ന നിര്‍ വൃതി
കൊച്ചരിപ്പല്ലു കാട്ടി ചിരിച്ചിടുമ്പോള്‍
പിന്‍ ചിളം കാല്‍ വച്ചു പിച്ച നടന്നപ്പോള്‍
കാത്തിരുന്നു കൈവന്ന നിധിയെന്നറിഞ്ഞു ഞാന്‍
എന്നില്‍ പൂവണിഞ്ഞ മോഹമെന്നറിഞ്ഞു ഞാന്‍
നെന്‍ ചോടു ചേര്‍ ത്തു ഞാന്‍ പുല്കിയെങ്കിലും
വഴിമാറി വന്നൊരു വാഹനത്താല്‍
വിധി വന്നു നുള്ളിയെറിഞ്ഞപ്പോള്‍
ഒന്നു തേങ്ങുവാന്‍ പോലുമാകാതെ
നിശ്ചേഷ്ടയായ് ഞാന്‍ തകര്‍ ന്നു പോയ്
ജീവനായ് പിടയുമെന്നുണ്ണിയെ
വാരിപുണരുവാന്‍ പോലും മറന്നു പോയ്
എന്നേക്കുമായ് കൈവിട്ടുപോയ്
മിഴിചിമ്മുമാ താരകങ്ങള്‍ ക്കിടയില്‍
നീയെന്നെ നോക്കി ചിരിക്കുന്നുവോ
ഇനിയുമെന്‍ ജന്മ പുണ്യമായ്
എന്നോമലായ് പിറന്നിടുമോ???
Subscribe to:
Post Comments (Atom)
No comments:
Post a Comment