ഒരു നൊമ്പരം :
------------
നിണമാര്‍ ന്ന ചിറകുമായ്
പറന്നു പോകാനാകാതെ
പിടയുമെന്‍ ജീവനെ കൈവിട്ടു പോകയോ
ഇനിയീ ജന്മമെന്തിനെന്നറിയാതെ
പുകയുമെന്‍ മനസ്സിന്‍ നെരിപ്പോടില്‍
കനലുകള്‍ വിതറുവാന്‍ മാത്രമായെത്തിയോ
അലിവാര്‍ ന്നൊരെന്‍ മനസ്സില്
നിറനോവു മാത്രം പകരുന്നതെന്തിനോ
അരുതാത്തതൊന്നുമില്ലെന്നറിയേണ്ടവരൊന്നുമേ
അറിയുന്നില്ലെന്‍ നിര്‍ മ്മലമാം മനസ്സിനെ
അതിലോലമെന്‍ മനസ്സിന്‍ തന്ത്രികള്‍
പൊട്ടിച്ചെറിഞ്ഞീടുവതെന്തേ നീ
അവിവേകമൊന്നും ചെയ്തിടാതെ
അരുതാത്തതൊന്നും മോഹിച്ചിടാതെ
ആരെയും നുള്ളി നോവിക്കാതെ
മനസ്സിനെ മരുഭൂവാക്കി മാറ്റിയതെന്തിനായ്
വെറുതെയീ ജല്പനം കേട്ടിടാനോ
പിഴയൊന്നും ചെയ്യാതെ പിഴയെന്നു ചൊല്ലുവാനോ
അറിയുന്നില്ലീ മനസ്സിന്‍ നന്മകള്‍
അറിവുകള്‍ ഏറെയെന്നറിയുന്നവര്‍ പോലും
ഈ ജന്മ പുണ്യമറിയാതെ പോകുന്നിവര്‍
പാഴ്കിനാവുമായ് വെറുതെ ഞാന്‍ വ്യാമോഹിച്ചു
ഈ പുണ്യത്തിന്‍ സുകൃതമെനിക്കായ് കനിഞ്ഞേകുവാന്‍
ഇനിയൊരു ജന്മമെങ്കിലും നേടുവാനായ് പ്രാര്‍ ത്ഥിചു
കൈവിട്ട വാക്കുകള്‍ തിരിച്ചെടുക്കാനകില്ലെന്നോര്‍ ക്കുക
എയ്തു പോയ ശരമായതൊരു മുറിവേകുമ്പൊള്‍
കൈവിട്ടു പോയതോര്‍ തു നൊന്തു പോയാലും
നഷ്ടമായൊരു ജീവിതം ലഭ്യമാകില്ലെന്നു മറക്കല്ലേ നീ
ആ കണ്ണീര്‍ കണതിനു പകരമായ്
നല്കാനാകില്ലൊന്നുമീ ജന്മതില്
ഇനിയൊരു ജന്മമെങ്കിലും നേടിടാനായ്
ജന്മങ്ങളെല്ലാം ഞാന്‍ തപസ്സിരിക്കാം ....
Subscribe to:
Post Comments (Atom)
No comments:
Post a Comment