കൈത്തിരി നാളമായ്...
:::::::::::::::::
ഒരു മഞ്ഞുതുള്ളിയായ് നിന്നെ തഴുകിടാം
ഒരു നറുപുഷ്പമായ് നിന്‍ മുന്നില്‍ വിടര്‍ ന്നിടാം
കുളിര്‍ കാറ്റായ് കിന്നാരമോതിടാം
പൂത്തുമ്പിയായ് നിന്നെ വലം വെച്ചിടാം
സ്വപ്നങ്ങളൊക്കെയും പങ്കു വെച്ചിടാം
വരും ജന്മമെങ്കിലും സത്യമായീടുവാന്‍
താരാട്ടിനീണമായ് നിന്നെയുറക്കീടാം
കണികണ്ടുണരുവാന്‍ സൂര്യകിരണമാകാം
കണ്ണൊന്നു നിറഞ്ഞാല്‍ നെന്‍ ചോടു ചേര്‍ ത്തീടാം
പൊന്നുമ്മകള്‍ നല്‍ കിയാ കണ്ണീരൊപ്പിടാം
വിശന്നുവെങ്കില്‍ അമൃതായ് മാറീടാം
ചൊല്ലി പഠിക്കുവാര്‍ അക്ഷരമായ് മാറീടാം
തളര്‍ ന്നൊന്നുറങ്ങുവാന്‍ തൊട്ടിലൊന്നായ് മാറീടാം
തളരാതെ മയങ്ങുവാന്‍ വെണ്‍ ചാമരമായ് വീശീടാം
കനവുകളെല്ലാം നിനവുകളാകീടാന്‍
സന്ധ്യ തന്‍ പ്രഭയുമായ് നിന്നെ വലം വെയ്ക്കാം
നിറയുമെന്‍ പ്രാര്‍ ത്ഥനകള്‍ നിനക്കായ് ഉരുവിടാം
നിയതി തന്‍ കളിയില്‍ ഉരുകി തീരവെ
ഇനിയൊരു ജന്മത്തിനായ് കൊതിക്കവേ
കൈത്തിരി നാളമായ് അണയാതെ ഞാന്‍ കാത്തീടാം ...
Subscribe to:
Post Comments (Atom)
No comments:
Post a Comment