അറിയാതെ മോഹിക്കുന്നു :
ഒരുമാത്രയെന്നെ മറന്നുപോയ്
അറിയുന്നു ഞാനീ മന്ദഹാസത്തിന്‍ ഉള്‍ പ്പൊരുള്‍
നിന്‍ മുന്നില്‍ നില്ക്കുമ്പോഴെന്‍ കണ്ണാ
എന്നുള്ളം ആമോദത്താല്‍ തുടിക്കുന്നു
നിറമേഴും കലര്‍ ന്നൊരു വര്‍ ണ്ണപ്പീലിയുമായ്
ചെന്ചുണ്ടില്‍ കള്ളപ്പുന്ചിരിയുമായ്
കണ്ണില്‍ തെളിയും കള്ളനോട്ടവുമായ്
നീയെന്‍ മനം കവര്‍ ന്നിടുന്നു
നെന്ചകം നീറി പിടഞ്ഞിടുമ്പോള്‍
കണ്ണീരൊപ്പുവാന്‍ നീ അരികിലെത്തും
എന്നുണ്ണിതന്‍ ഓര്‍ മ്മയില്‍ വിതുമ്പിടുമ്പോള്‍
പൊന്നുണ്ണിയായ് നീ മുന്നിലെത്തും
കിളികൊന്ചലിനായൊന്നു കാതോര്‍ ക്കവേ
നിന്‍ മുരളിയില്‍ നിന്നമൃത ഗാനമൊഴുക്കും
വിരഹിണിയെന്നു ഞാന്‍ കേഴുമ്പോള്‍
രാധാമാധവനായ് എന്നരികിലെത്തും
ഭക്തമീരയായ് ഞാന്‍ മാറിയെങ്കില്‍
കാര്‍ വര്‍ ണ്ണനായെന്‍ മുന്നിലെത്തും .
അറിയുന്നു ഞനെന്നും നിന്‍ സ്വാന്തനം
അറിയാതെ മൊഹിക്കുമീ സാമീപ്യം ...
Subscribe to:
Post Comments (Atom)
No comments:
Post a Comment