Wednesday, July 29, 2009

മൌനനൊമ്പരം ....

നിറഞ്ഞൊരു മൌനമെന്നില്‍
ചിറകു കുടഞ്ഞുണരവേ
അറിയുന്നു ഞാനാ മൌനനൊമ്പരം
കേള്‍ ക്കുന്നു ഞാനാ മൂകമാം തേങ്ങലുകള്‍

മന്ത്രാക്ഷരമുരുവിടും നാവില്‍
ശബ്ദമകന്നേ പോയെന്നറിവില്‍
ഉള്ളില്‍ ഉയരും വാക്കുകള്‍
പറയുവാനാകാതെ പിടയുമ്പോള്‍

പിടിവാശിയെന്നു പറഞ്ഞു പോകിലും
അലിവോടെ തന്നെ കേട്ടിടുന്നു
ശാപമെന്നു തപിച്ചീടിലും
ശപിച്ചിടാതെല്ലം അറിഞ്ഞിടുന്നു

നോവിച്ചിടാതെ കൂട്ടിരിക്കാം
കൂട്ടിനായി കനിവേകിടാം
ജന്മമേകിയ പുണ്യത്തിനായ്
പകരമേകാന്‍ മറ്റൊന്നുമേയില്ല.

2 comments:

entekaazhchhakal said...

ജോലിത്തിരക്കും പിന്നെ വീട്ടിലെ കാര്യങ്ങളും കഴിഞ്ഞ് എപ്പോഴാ കവിതയെഴുതാന്‍ സമയം ? നന്നായിരിക്കുന്നു കേട്ടോ? എനിക്കിത്തിരി അസൂയയും തോന്നുന്നു എന്നു തുറന്നു പറയുന്നതില്‍ പരിഭവം ഇല്ലല്ലോ? ഈ ബാങ്ക് ജോലിയില്‍ കയറിയതില്‍ പിന്നെ മനസ്സിലെ കലാപരമായ കഴിവെല്ലാം മുരടിച്ചെന്ന ഒരു പരിഭവം ഇപ്പോഴും കൊണ്ടു നടക്കുന്ന ഒരുവനാണു ഞാന്‍ . നന്നായിരിക്കുന്നു(കവിതകള്‍ ) എന്നു വീണ്ടും പറയുന്നു.....

suma said...

നന്ദി നവീന്‍ ... ഇതിനും അല്പം സമയം കണ്ടെത്തുന്നു എന്നു മാത്രം ..