ഉദിക്കാതെ മറഞ്ഞൊരു സൂര്യനെ
തേടി നടപ്പതു വെറുതെയെന്നറിവിലും
കാണാമറയത്തു നിന്നും വന്നുദിക്കുമെന്ന
കിനാവുമായ് കാത്തിരിപ്പതെന്തിനായ്
ജീവന്റെ ജീവനാം കുഞ്ഞു മക്കള്‍ തന്‍
പ്രാണനുരുക്കി നോവിച്ചതെന്തിനായ്
ആരുമറിയാത്ത നൊമ്പരമുള്ളിലൊതുക്കി
ഒരു ചോദ്യചിഹ്നമായ് നീ മാഞ്ഞതെന്തിനായ്
മാഞ്ഞു പോയൊരാ സൂര്യനിനിയൊരുനാള്‍
നിലയ്ക്കാത്ത ജീവന്റെ തുടിപ്പുമായ് വന്നിടുമോ
അവിവേകിയാം അപരാധി തന്നുടെ
തോരാത്ത കണ്ണുനീര്‍ മായ്ച്ചിടുമോ ?
Tuesday, January 5, 2010
Saturday, December 26, 2009
ജന്മ സാഫല്യം
കാതോര്‍ ക്കയായ് ഞാനാ പദ നിസ്വനം
കേ ള്‍ ക്കുവാനായതോ ആ വേണു ഗാനം
കാണുവാന്‍ കൊതിച്ചതാ മോഹന രൂപം
കണ്ണില്‍ പതിച്ചതോ മയില്‍ പീലി മാത്രം
കിനാവെന്നു കരുതി ഞാന്‍ പിന്തിരിയവേ
കുന്നിക്കുരുകള്‍ ക്കിടയിലാ നിറ പുഞ്ചിരി
കൈയെത്തി പിടിക്കാന്‍ നൊക്കീടവേ
കള്ളച്ചിരിയുമായ് ഓടിയകന്നു
എതൊ സ്വപ്നത്തിലെന്ന പോല്‍
നാമ മന്ത്രവുമായ് അമ്പലം ചുറ്റീടവെ
കാണുന്നു ഞാനാ കള്ള നോട്ടം ,
കേള്‍ ക്കുന്നു ഞാനാ വേണു ഗാനം
മനസ്സില്‍ കളിക്കുമാ ഉണ്ണി കണ്ണന്‍
നല്കീടുന്നു എന്നുമീ സ്വാന്ത്വനം
നിറയുമെന്‍ കണ്ണുകള്‍ കാണുന്നുവെന്നും
മനസ്സില്‍ തെളിയിക്കുമീ ദീപ നാളം
വേദമന്ത്രങ്ങളുയരുമീ തിരുനടയില്‍
തേടുന്നു ഞാനെന്‍ ജീവ സ്പന്ദനം
അണിവാകച്ചാര്‍ ത്തൊന്നു തൊഴുതിടുമ്പോള്‍
നേടുന്നു ഞാനെന്‍ ജന്മ സാഫല്യം
കേ ള്‍ ക്കുവാനായതോ ആ വേണു ഗാനം
കാണുവാന്‍ കൊതിച്ചതാ മോഹന രൂപം
കണ്ണില്‍ പതിച്ചതോ മയില്‍ പീലി മാത്രം
കിനാവെന്നു കരുതി ഞാന്‍ പിന്തിരിയവേ
കുന്നിക്കുരുകള്‍ ക്കിടയിലാ നിറ പുഞ്ചിരി
കൈയെത്തി പിടിക്കാന്‍ നൊക്കീടവേ
കള്ളച്ചിരിയുമായ് ഓടിയകന്നു
എതൊ സ്വപ്നത്തിലെന്ന പോല്‍
നാമ മന്ത്രവുമായ് അമ്പലം ചുറ്റീടവെ
കാണുന്നു ഞാനാ കള്ള നോട്ടം ,
കേള്‍ ക്കുന്നു ഞാനാ വേണു ഗാനം
മനസ്സില്‍ കളിക്കുമാ ഉണ്ണി കണ്ണന്‍
നല്കീടുന്നു എന്നുമീ സ്വാന്ത്വനം
നിറയുമെന്‍ കണ്ണുകള്‍ കാണുന്നുവെന്നും
മനസ്സില്‍ തെളിയിക്കുമീ ദീപ നാളം
വേദമന്ത്രങ്ങളുയരുമീ തിരുനടയില്‍
തേടുന്നു ഞാനെന്‍ ജീവ സ്പന്ദനം
അണിവാകച്ചാര്‍ ത്തൊന്നു തൊഴുതിടുമ്പോള്‍
നേടുന്നു ഞാനെന്‍ ജന്മ സാഫല്യം
Sunday, December 13, 2009
ഓര്‍ മ്മ തന്‍ മേച്ചില്‍ പുറങ്ങള്‍ ...
പിച്ച വെച്ച വഴികളിലൂടെ
ഇന്നൊന്നു നടന്നപ്പോള്‍
കണ്ടതില്ലയെങ്ങും
പരിചിതമായതൊന്നുമേ
വേലിതലപ്പിനുള്ളില്‍ നിന്നെത്തിനോക്കും
ചെമ്പരത്തിയും ചെത്തിയുമില്ല
കാറ്റൊന്നു വീശിയാല്‍
ചാഞ്ചാടിടുന്ന വയല്‍ പൂക്കളുമില്ല
ഇന്നെങ്ങു നോക്കിയാലും
കണ്ടിടുന്നു കോണ്‍ ക്രീറ്റിന്‍
നിറ പ്പകിട്ടേറിയ
രമ്യ ഹര്‍ മ്യങ്ങള്‍ മാത്രം
നെല്‍ പാടമെല്ലാം നികത്തി വിറ്റു
നെല്ലറയെല്ലാം പൊളിച്ചടുക്കി
മച്ചിന്‍ പുറങ്ങളൊന്നുമേയില്ലിനി
മച്ചകത്തമ്മയും പടിയിറങ്ങി
ഓര്‍ മ്മ തന്‍ മേച്ചില്‍ പുറങ്ങളിലൂടെ
നോവിച്ചിടാതെ ഞാനും നടന്നിടട്ടെ.
ഇന്നൊന്നു നടന്നപ്പോള്‍
കണ്ടതില്ലയെങ്ങും
പരിചിതമായതൊന്നുമേ
വേലിതലപ്പിനുള്ളില്‍ നിന്നെത്തിനോക്കും
ചെമ്പരത്തിയും ചെത്തിയുമില്ല
കാറ്റൊന്നു വീശിയാല്‍
ചാഞ്ചാടിടുന്ന വയല്‍ പൂക്കളുമില്ല
ഇന്നെങ്ങു നോക്കിയാലും
കണ്ടിടുന്നു കോണ്‍ ക്രീറ്റിന്‍
നിറ പ്പകിട്ടേറിയ
രമ്യ ഹര്‍ മ്യങ്ങള്‍ മാത്രം
നെല്‍ പാടമെല്ലാം നികത്തി വിറ്റു
നെല്ലറയെല്ലാം പൊളിച്ചടുക്കി
മച്ചിന്‍ പുറങ്ങളൊന്നുമേയില്ലിനി
മച്ചകത്തമ്മയും പടിയിറങ്ങി
ഓര്‍ മ്മ തന്‍ മേച്ചില്‍ പുറങ്ങളിലൂടെ
നോവിച്ചിടാതെ ഞാനും നടന്നിടട്ടെ.
Saturday, December 5, 2009
നിണമാര്‍ ന്ന ഓര്‍ മ്മ...
പുലരൊളി തൂകിയെത്തും
കതിരവനിന്നെന്തേ കണ്‍ നിറഞ്ഞു
കിന്നാരമോതുവാനെത്തുമീ
കുളിര്‍ കാറ്റിനുമിന്നെന്തേ മൌനം
നിമിഷാര്‍ ദ്ധത്തില്‍ ചിതറി പ്പോയൊരാ
മോഹന സ്വപ്നങ്ങളാലൊരു പൂമാലയാക്കി
നിണമാര്‍ ന്ന ഓര്‍ മ്മ തന്‍ സ്വപ്നകുടീരത്തിലാക്കി
കാത്തിരിക്കുമീ അമ്മയെ കണ്ടുവോ
പാടി തീരും മുന്‍ പേ നിലച്ചൊരു
ഗാനമിന്നു വീണ്ടും കേട്ടുവോ
ആടി തീരും മുമ്പേ നിലച്ചൊരു ചിലങ്ക തന്‍
ചിലമ്പൊലി കാതില്‍ പതിഞ്ഞുവോ
വിധിയെന്നു ചൊല്ലി പോയവര്‍ ക്കറിയില്ലീ
അമ്മ തന്‍ നോവിന്‍ പ്രാണ സങ്കടം
വിരഹാര്‍ ദ്രമായ നൊമ്പരതീച്ചൂളയില്‍ പിടയുമ്പോള്‍
കേള്‍ ക്കുന്നതൊക്കെയും ജല്പനമായ്
കണ്ണൊന്നു ചിമ്മി തുറന്നു പോയാല്‍
ചുറ്റോടു ചുറ്റും കാണുവതൊന്നു മാത്രം
നിറ പുഞ്ചിരിയുമായ് നടനമാടും
നര്‍ ത്തകി തന്‍ മോഹന ഭാവം
നാളുകളേറെ കൊഴിഞ്ഞീടുമെങ്കിലും
തോരാത്തതീ അമ്മ തന്‍ കണ്ണീരു മാത്രം
പിറന്നു പോയ വിധിയെ പഴിക്കയല്ലതെ
പിറന്ന ജന്മം തീര്‍ ക്കാനാവതില്ലിനിയും
കതിരവനിന്നെന്തേ കണ്‍ നിറഞ്ഞു
കിന്നാരമോതുവാനെത്തുമീ
കുളിര്‍ കാറ്റിനുമിന്നെന്തേ മൌനം
നിമിഷാര്‍ ദ്ധത്തില്‍ ചിതറി പ്പോയൊരാ
മോഹന സ്വപ്നങ്ങളാലൊരു പൂമാലയാക്കി
നിണമാര്‍ ന്ന ഓര്‍ മ്മ തന്‍ സ്വപ്നകുടീരത്തിലാക്കി
കാത്തിരിക്കുമീ അമ്മയെ കണ്ടുവോ
പാടി തീരും മുന്‍ പേ നിലച്ചൊരു
ഗാനമിന്നു വീണ്ടും കേട്ടുവോ
ആടി തീരും മുമ്പേ നിലച്ചൊരു ചിലങ്ക തന്‍
ചിലമ്പൊലി കാതില്‍ പതിഞ്ഞുവോ
വിധിയെന്നു ചൊല്ലി പോയവര്‍ ക്കറിയില്ലീ
അമ്മ തന്‍ നോവിന്‍ പ്രാണ സങ്കടം
വിരഹാര്‍ ദ്രമായ നൊമ്പരതീച്ചൂളയില്‍ പിടയുമ്പോള്‍
കേള്‍ ക്കുന്നതൊക്കെയും ജല്പനമായ്
കണ്ണൊന്നു ചിമ്മി തുറന്നു പോയാല്‍
ചുറ്റോടു ചുറ്റും കാണുവതൊന്നു മാത്രം
നിറ പുഞ്ചിരിയുമായ് നടനമാടും
നര്‍ ത്തകി തന്‍ മോഹന ഭാവം
നാളുകളേറെ കൊഴിഞ്ഞീടുമെങ്കിലും
തോരാത്തതീ അമ്മ തന്‍ കണ്ണീരു മാത്രം
പിറന്നു പോയ വിധിയെ പഴിക്കയല്ലതെ
പിറന്ന ജന്മം തീര്‍ ക്കാനാവതില്ലിനിയും
Thursday, November 26, 2009
ഓര്‍ മ്മ തന്‍ മുറ്റത്ത്...
ഓര്‍ മ്മ തന്‍ മുറ്റത്തു ഞാനോടി കളിക്കുമ്പോള്‍
കാണുന്നു ചക്കരമാവിന്‍ ചുവട്ടില്‍ കൊഴിഞ്ഞ മാമ്പൂക്കളും
ചിലച്ചുകൊണ്ടു പാറി നടക്കുമാ പൂത്താങ്കീരികളും
അവരോടു കിന്നാരം ചൊല്ലുമെന്‍ കളിക്കൂട്ടുകാരും
താമര വള്ളിയാല്‍ മാലയുണ്ടാക്കി
കളിക്കൂട്ടുകാരനാല്‍ കല്യാണമായി
ചിരട്ടകളൊന്നില്‍ തുമ്പപ്പൂ ചോറുമൊരുക്കി,
ഇലകളാല്‍ , പൂക്കളാല്‍ സദ്യയുമൊരുക്കി
പ്ലാവിലയെല്ലാം തൂശനിലയാക്കി
ഒന്നൊഴിയാതെ ഏവര്‍ ക്കും നല്കി
കൊച്ചൊരു വീട്ടിലെ അച്ഛനുമമ്മയുമായ്
പാവക്കുഞ്ഞൊന്നിനെ താരാട്ടു പാടി
അമ്മ തന്‍ വിളി കേള്‍ ക്കവേ നെട്ടോട്ടമോടി
ഒന്നുമറിയാത്ത പോല്‍ കള്ളച്ചിരിയുമായ് ചെന്നു
തഞ്ചത്തില്‍ എല്ലാമറിഞ്ഞമ്മ
നിറ പുഞ്ചിരിയൊന്നു പകരമേകി
കൈവിട്ടു പോയൊരു ബാല്യകാലത്തിന്‍
ഓര്‍ മ്മകളിന്നും മനസ്സില്‍ മായാതെ നില്പൂ...
കാണുന്നു ചക്കരമാവിന്‍ ചുവട്ടില്‍ കൊഴിഞ്ഞ മാമ്പൂക്കളും
ചിലച്ചുകൊണ്ടു പാറി നടക്കുമാ പൂത്താങ്കീരികളും
അവരോടു കിന്നാരം ചൊല്ലുമെന്‍ കളിക്കൂട്ടുകാരും
താമര വള്ളിയാല്‍ മാലയുണ്ടാക്കി
കളിക്കൂട്ടുകാരനാല്‍ കല്യാണമായി
ചിരട്ടകളൊന്നില്‍ തുമ്പപ്പൂ ചോറുമൊരുക്കി,
ഇലകളാല്‍ , പൂക്കളാല്‍ സദ്യയുമൊരുക്കി
പ്ലാവിലയെല്ലാം തൂശനിലയാക്കി
ഒന്നൊഴിയാതെ ഏവര്‍ ക്കും നല്കി
കൊച്ചൊരു വീട്ടിലെ അച്ഛനുമമ്മയുമായ്
പാവക്കുഞ്ഞൊന്നിനെ താരാട്ടു പാടി
അമ്മ തന്‍ വിളി കേള്‍ ക്കവേ നെട്ടോട്ടമോടി
ഒന്നുമറിയാത്ത പോല്‍ കള്ളച്ചിരിയുമായ് ചെന്നു
തഞ്ചത്തില്‍ എല്ലാമറിഞ്ഞമ്മ
നിറ പുഞ്ചിരിയൊന്നു പകരമേകി
കൈവിട്ടു പോയൊരു ബാല്യകാലത്തിന്‍
ഓര്‍ മ്മകളിന്നും മനസ്സില്‍ മായാതെ നില്പൂ...
Sunday, November 22, 2009
പുനര്‍ ജന്മമേകുവാന്‍ ...
വാടികരിഞ്ഞൊരു വിടരാത്ത പൂമൊട്ടുപോല്‍
നിന്‍ മുന്നില്‍ തളര്‍ ന്നു വീഴവേ
പുതുമഴപോല്‍ പെയ്തിറങ്ങി
പുനര്‍ ജന്മമേകുവാന്‍ മടിക്കാതെ വന്നതല്ലേ
ആരുമറിയാതെന്നരികില്‍ നീയണഞ്ഞപ്പോള്‍
കണ്ണീരുണങ്ങാത്തയെന്‍ കവിളില്‍
മൃദു ചും ബനമേകിയെന്നെ തഴുകിയപ്പോള്‍
നറുപുഞ്ചിരി നിനക്കായ് തെളിഞ്ഞതറിഞ്ഞില്ലേ
പുസ്തകതാളുകള്‍ ക്കിടയിലൊളിപ്പിച്ച
മയില്‍ പ്പീലി തുണ്ടുപോല്‍
ആരും കാണാതെ കാത്തുസൂക്ഷിച്ചിടാം
ആ മനസ്സില്‍ തുളുമ്പും സ്നേഹനൈര്‍ മല്യം
കാതോര്‍ ത്തിരിക്കാമെന്നും
കുളിരലയായെത്തുമാ സ്നേഹസ്വരത്തിനായ്
മിഴിയിണ ചിമ്മാതെ കാത്തിരുന്നീടാമെന്നും
ആ നറുപുഞ്ചിരിയൊന്നു കാണുവാനായ്
ഈ കിനാവിന്‍ തീരത്തിനിയും
മയങ്ങി ഉണര്‍ ന്നീടുവാന്‍
ഇനിയൊരു ജന്മം കൂടി നേടിടുവാന്‍
ഏതു പുണ്യവുമായ് വന്നീടണം
നിന്‍ മുന്നില്‍ തളര്‍ ന്നു വീഴവേ
പുതുമഴപോല്‍ പെയ്തിറങ്ങി
പുനര്‍ ജന്മമേകുവാന്‍ മടിക്കാതെ വന്നതല്ലേ
ആരുമറിയാതെന്നരികില്‍ നീയണഞ്ഞപ്പോള്‍
കണ്ണീരുണങ്ങാത്തയെന്‍ കവിളില്‍
മൃദു ചും ബനമേകിയെന്നെ തഴുകിയപ്പോള്‍
നറുപുഞ്ചിരി നിനക്കായ് തെളിഞ്ഞതറിഞ്ഞില്ലേ
പുസ്തകതാളുകള്‍ ക്കിടയിലൊളിപ്പിച്ച
മയില്‍ പ്പീലി തുണ്ടുപോല്‍
ആരും കാണാതെ കാത്തുസൂക്ഷിച്ചിടാം
ആ മനസ്സില്‍ തുളുമ്പും സ്നേഹനൈര്‍ മല്യം
കാതോര്‍ ത്തിരിക്കാമെന്നും
കുളിരലയായെത്തുമാ സ്നേഹസ്വരത്തിനായ്
മിഴിയിണ ചിമ്മാതെ കാത്തിരുന്നീടാമെന്നും
ആ നറുപുഞ്ചിരിയൊന്നു കാണുവാനായ്
ഈ കിനാവിന്‍ തീരത്തിനിയും
മയങ്ങി ഉണര്‍ ന്നീടുവാന്‍
ഇനിയൊരു ജന്മം കൂടി നേടിടുവാന്‍
ഏതു പുണ്യവുമായ് വന്നീടണം
Saturday, November 14, 2009
ശിശുദിനം ...
വിതുമ്പും ചുണ്ടുകളമര്‍ ത്തിപ്പിടിച്ച്
കരയുവാനാകാതെ പകച്ചു നില്ക്കുമാ
കുഞ്ഞിനെയൊന്നു തിരിഞ്ഞു നോക്കാതെ
പോകുവാനാവതെങ്ങനെ പ്രിയരേ ,
അറിയാത്ത പിഴകള്‍ പോലുമില്ലാതെ
അനാഥമാമൊരു ബാല്യത്തിന്‍ പ്രതിരൂപമായ്
കണ്ണീരു തോരാത്തയീ കുഞ്ഞിനായ്
സ്നേഹത്തിന്‍ ആശാസമേകുവാനാവതില്ലേ
വഴിതെറ്റി വന്നുചേര്‍ ന്നയീ നാടോടി കൂട്ടത്തില്‍
അന്നത്തിനായ് കൈനീട്ടുവാന്‍ മടിയില്ലാതായ്
കൈയിലൊന്നും കിട്ടിയില്ലെന്നറിഞ്ഞവര്‍
ക്രൂരമായ് മര്‍ ദ്ദിച്ചവശനാക്കീടവേ
ചവിട്ടേറ്റു പുളയുമീ ശിശുവിന്‍ രോദനം കേള്‍ പ്പാതെ
ശിശുദിനമാഘോഷമായ് ഘോഷമാക്കീടണമോ ?
കരയുവാനാകാതെ പകച്ചു നില്ക്കുമാ
കുഞ്ഞിനെയൊന്നു തിരിഞ്ഞു നോക്കാതെ
പോകുവാനാവതെങ്ങനെ പ്രിയരേ ,
അറിയാത്ത പിഴകള്‍ പോലുമില്ലാതെ
അനാഥമാമൊരു ബാല്യത്തിന്‍ പ്രതിരൂപമായ്
കണ്ണീരു തോരാത്തയീ കുഞ്ഞിനായ്
സ്നേഹത്തിന്‍ ആശാസമേകുവാനാവതില്ലേ
വഴിതെറ്റി വന്നുചേര്‍ ന്നയീ നാടോടി കൂട്ടത്തില്‍
അന്നത്തിനായ് കൈനീട്ടുവാന്‍ മടിയില്ലാതായ്
കൈയിലൊന്നും കിട്ടിയില്ലെന്നറിഞ്ഞവര്‍
ക്രൂരമായ് മര്‍ ദ്ദിച്ചവശനാക്കീടവേ
ചവിട്ടേറ്റു പുളയുമീ ശിശുവിന്‍ രോദനം കേള്‍ പ്പാതെ
ശിശുദിനമാഘോഷമായ് ഘോഷമാക്കീടണമോ ?
Subscribe to:
Posts (Atom)