Monday, January 12, 2009

സ്നേഹമെന്ന മായാജാലം .

ഉള്ളം തുറന്നൊന്നു ചിരിച്ചിടുവാന്‍
ഉള്ളറിഞ്ഞു ഞാന്‍ മോഹിക്കുമ്പോള്‍
കാണുന്നു ഞാന്‍ നിന്‍ നിറപുന്ചിരി
അറിയുന്നു ഞാനാ സ്നേഹവാല്‍ സല്യം ..

നിയതിയെനിക്കായ് നല്‍ കിയ
സൌഭാഗ്യമാണിതെന്നറിയുന്നു ഞാന്‍
പറയാതെ അറിയുന്നു ഞാനാ
മിഴികള്‍ ഈറനാക്കും നൊമ്പരങ്ങള്‍

അറിയുന്നു നാം തമ്മിലെന്നുമീ
ജന്‍ മ ജന്‍ മാന്തര ബന്ധനത്താല്‍
അവിവേകമെന്നാരോപണങ്ങള്‍ ക്കിടയിലുമ്
അവിഭാജ്യമെന്നറിഞ്ഞിടുന്നു

അറിയാതെയെന്നുള്ളം നൊന്തു പോയാല്‍
പറയാതെ നീയെല്ലാമറിഞ്ഞിടുന്നു
ഒരു നോക്കു കാണാതെ ഒരു വാക്കു കേള്‍ ക്കാതെ
എന്നിലെയെന്നെ നീ അറിയുന്നു

എവിടെയാണെന്നാകിലും നിന്നുള്ളില്‍
വിടരും ചിന്തകള്‍ ഞാനറിയുന്നു
അറിയുന്നുവോ നീയീ നിര്‍ മലസ്നേഹത്തിന്‍
മന്ത്രമുണര്‍ ത്തും മായാജാലം ..

1 comment:

വല്യമ്മായി said...

പ്രണയത്തിന്റെ വിരഹത്തിന്റെ കഥകള്‍ പറയുന്ന കവിതകളൊക്കെ നന്നായിട്ടുണ്ട്.ഇനിയുമെഴുതുക.