Wednesday, March 3, 2010

കൃഷ്ണാ ര്‍പ്പണം ...

ദൂരമേറെ താണ്ടി ഞാന്‍ വന്നതിനാല്‍
കണ്ണൊന്നു ചിമ്മാതെ തപം ചെയ്തു
കണ്ണോടു കണ്ണൊന്നു കണ്ടപ്പോള്‍
പരിഭവം ചൊല്ലുവാന്‍ മറന്നു പോയ്‌

ചുറ്റോടു ചുറ്റിനും വലം വെയ്ക്കവേ
ചുറ്റും പരതി ഞാന്‍ നോക്കിയെന്നാലും
കാണുവാന്‍ കൊതിച്ചൊരു മണി വര്‍ണന്റെ
മോഹന രൂപം കണ്ടതില്ലെങ്ങുമേ

പാദമിടറി തളര്‍ന്നു പോയപ്പോള്‍
താങ്ങായ് വന്നതെന്‍ ഉണ്ണി തന്നെ
ഒരു നുള്ള് വെണ്ണ എനിക്കായ് തന്നു
ഒരു കുമ്പിള്‍ പാല്പായസവുമെനിക്കായ്‌ തന്നു

മലരും പഴവും നേദ്യമാക്കി
ഒരു പിടി ചോറും വിളമ്പി തന്നു
ഹരിനാമ കീര്‍ത്തനം ചൊല്ലി ഞാനും
ജന ലക്ഷത്തില്‍ ഒന്നായലിഞ്ഞു

ചന്ദന ചാര്‍ത്തില്‍ തിളങ്ങി നിന്നു
മനസ്സില്‍ തൃപ്തി പകര്‍ന്നു തന്നു
സന്ധ്യാ കീര്‍ത്തനം ഏറ്റു ചൊല്ലി
ദീപാരാധന കണ്‍ കുളിര്‍ക്കെ കണ്ടു

സ്വര്‍ണ ക്കോല മതില്‍ എഴുന്നള്ളി വന്നു
പഴുക്കാ മണ്ഡപ മതില്‍ നിറഞ്ഞു നിന്നു
മേളം മുറുകി തിമിര്‍ത്ത നേരം
ദേവ ഗണങ്ങളെല്ലാം തൊഴുതു മടങ്ങി

മിഴിയൊന്നു പൂട്ടുവാന്‍ ദേവനും കിടന്നു
ഉള്ളം നിറഞ്ഞിങ്ങു ഞാനും മടങ്ങി
കണ്ണനാം ഉണ്ണിയെ കണ്ടു മടങ്ങുവാന്‍
നിര മാല്യത്തിനായ് വന്നിടേണം

കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
കൃഷ്ണ നാമമിതു മനസ്സില്‍ ചൊല്ലി
ഭക്തിപുരസ്സരം വന്ദി ച്ചിടാം ...

No comments: