Wednesday, September 23, 2009

പുനര്‍ ജന്മമേകീടാന്‍ ...

ഇടറി വീഴുമാ പാദങ്ങള്‍ ക്ക്
താങ്ങേകുവാന്‍ ഞാനരികിലെത്താം
നോവില്‍ പിടയുമാ മനസ്സിനെന്നും
സ്നേഹസ്വാന്തനമായ് കൂട്ടിരിക്കാം

നിറഞ്ഞൊഴുകുമാ മിഴിനീര്‍ തുള്ളികള്‍
എന്‍ വിരല്‍ തുമ്പിനാല്‍ ഒപ്പിയെടുക്കാം
ആരുമറിയാത്ത നിന്‍ സ്വപ്നങ്ങള്‍ ക്കെന്നും
നിറച്ചാര്‍ ത്തുമായ് കൂടെ വരാം

തളരാതെയൊന്നു തെളിഞ്ഞു കത്തും
നിറദീപമാകുവാന്‍ ഞാന്‍ എണ്ണയാകാം
പൂജയ്ക്കൊരുക്കും പൂമാലയാകുകില്‍
അതില്‍ കൊരുക്കും തുളസീദളമാകാന്‍ തപം ചെയ്തീടാം

നിനക്കായെന്തു ഞാന്‍ ചെയ്യേണ്ടൂ
ആ ചുണ്ടിലൊരു പുന്ചിരി വിടര്‍ ന്നീടുവാന്‍
നൊമ്പരമെല്ലാം ഏറ്റുവാങ്ങിയൊരു
പുനര്‍ ജന്മം നിനക്കായ് നല്കീടട്ടെ..

2 comments:

RANI said...

വളരെ യാദൃച്ഛികമായാണ് ഈ ബ്ലോഗ് കാണുന്നത്.
ചേച്ചിയുടെ കവിതയെപറ്റി അഭിപ്രായം പറയാനൊന്നും ഞാന് ആളല്ല. പക്ഷേ ഒരു കാര്യം പറയട്ടെ, എനിക്ക് ചേച്ചിയുടെ എല്ലാ കവിതകളും ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് ഈ കവിത. മനസ്സിലുള്ള ചിന്തകള് പെട്ടെന്ന് ഒരു കവിതയായി കണ്ടതുകൊണ്ടാവാം ഇത്രയേറെ ഇഷ്ടം തോന്നിയ്.വല്ലാത്തൊരു ഫീലിംഗ്. ഇനിയും ചേച്ചിയുടെ കവിതകല് പ്രതീക്ഷിക്കുന്നു.

suma said...

thanks rani...