ഓര്‍ മ്മ തന്‍ മുറ്റത്തു ഞാനോടി കളിക്കുമ്പോള്‍
കാണുന്നു ചക്കരമാവിന്‍ ചുവട്ടില്‍ കൊഴിഞ്ഞ മാമ്പൂക്കളും
ചിലച്ചുകൊണ്ടു പാറി നടക്കുമാ പൂത്താങ്കീരികളും
അവരോടു കിന്നാരം ചൊല്ലുമെന്‍ കളിക്കൂട്ടുകാരും
താമര വള്ളിയാല്‍ മാലയുണ്ടാക്കി
കളിക്കൂട്ടുകാരനാല്‍ കല്യാണമായി
ചിരട്ടകളൊന്നില്‍ തുമ്പപ്പൂ ചോറുമൊരുക്കി,
ഇലകളാല്‍ , പൂക്കളാല്‍ സദ്യയുമൊരുക്കി
പ്ലാവിലയെല്ലാം തൂശനിലയാക്കി
ഒന്നൊഴിയാതെ ഏവര്‍ ക്കും നല്കി
കൊച്ചൊരു വീട്ടിലെ അച്ഛനുമമ്മയുമായ്
പാവക്കുഞ്ഞൊന്നിനെ താരാട്ടു പാടി
അമ്മ തന്‍ വിളി കേള്‍ ക്കവേ നെട്ടോട്ടമോടി
ഒന്നുമറിയാത്ത പോല്‍ കള്ളച്ചിരിയുമായ് ചെന്നു
തഞ്ചത്തില്‍ എല്ലാമറിഞ്ഞമ്മ
നിറ പുഞ്ചിരിയൊന്നു പകരമേകി
കൈവിട്ടു പോയൊരു ബാല്യകാലത്തിന്‍
ഓര്‍ മ്മകളിന്നും മനസ്സില്‍ മായാതെ നില്പൂ...
Subscribe to:
Post Comments (Atom)
2 comments:
This is a great poem. Really heart touching.Really Great.This is the rising of a new legend in malayalam kavitha...........
അമ്മ തന്‍ വിളി കേള്‍ ക്കവേ നെട്ടോട്ടമോടി
ഒന്നുമറിയാത്ത പോല്‍ കള്ളച്ചിരിയുമായ് ചെന്നു
തഞ്ചത്തില്‍ എല്ലാമറിഞ്ഞമ്മ
നിറ പുഞ്ചിരിയൊന്നു പകരമേകി
balyathilekk madangi chellan kothiyavunnu... nalla varikal chechee nanma nerunnu...
Post a Comment