സൂര്യനെ തേടിയ
സൂര്യകാന്തിപൂവിനെപോല്‍
കാറ്റിലുലയും
കതിര്‍നാമ്പുകള്‍ പോല്‍
മനസ്സില്‍ വിരിഞ്ഞൊരു
വാര്‍മഴവില്ലേ
കണ്‍കുളിര്‍ക്കെ കാണും മുന്നെ
മാഞ്ഞു നീ പോയിടല്ലേ
തെളിഞ്ഞു നില്ക്കും
സായൂജ്യമായ്
നിറഞ്ഞു കത്തും
നിലവിളക്കായ് നീ
കണ്ണീരിറ്റു വീഴാതെ
കൈക്കുമ്പിളിലൊതുക്കുവാന്‍
കനിവോടെ നീയെന്നും
കൂടെ വരില്ലേ
പെയ്തൊഴിഞ്ഞ മാനത്തെ
കരിമേഘമായ് മാറിടാതെ
നിലാവൊളിയില്‍ കുളിച്ചു നില്ക്കും
വെണ്ണക്കല്‍ ശില്പമാകില്ലേ
Thursday, January 26, 2012
Subscribe to:
Posts (Atom)